വ്യാജ പാൽ, പാലുല്പന്ന ബ്രാൻഡുകൾക്കെതിരെ നിയമപോരാട്ടവുമായി അമുൽ
മുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് അമുലിനോട് പേരിലും പാക്കേജിംഗിലും സാദൃശ്യവുമായി വ്യാജൻമാർ വിൽപന നടത്തുന്നത്
ട്രേഡ്മാർക്ക്,കോപ്പിറൈറ്റ് ലംഘനങ്ങൾക്ക് വ്യാജൻമാർക്കെതിരായ പോരാട്ടം അമുൽ കടുപ്പിച്ചിരിക്കുകയാണ്
അമുൽ എന്ന ബ്രാൻഡ് നാമത്തിൽ ഒന്നോ രണ്ടോ അക്ഷരങ്ങൾ ചേർത്തോ മാറ്റിയോ ആണ് പാൽ പായ്ക്കറ്റുകൾ വിൽക്കുന്നത്
ആർട്ട് വർക്ക്, ഡിസൈൻ, മോട്ടിഫ്, കളർ സ്കീം, ഫോണ്ടുകൾ, അമൂലിന് സമാനമായ പാക്കേജ് എന്നിവ ഉപയോഗിച്ചാണ് വ്യാജൻമാരുടെ വിൽപന
പാലും പാലുൽപ്പന്നങ്ങളും വിൽക്കുന്ന ഇത്തരം നാല് ബ്രാൻഡുകളാണ് മുംബൈ, ഡൽഹി, ഉത്തർപ്രദേശ് വിപണികളിൽ ഉളളത്
അമുലിന്റെ ഐക്കണിക് ചിഹ്നമായ അമുൽ പെൺകുട്ടിയെ പോലും ഈ വ്യജ ബ്രാൻഡുകൾ പകർത്തുന്നു
അമുലിന്റെ കേസിൽ മുംബൈയിലെയും ഡൽഹിയിലെയും ഹൈക്കോടതികൾ കുറഞ്ഞത് അര ഡസൻ കേസുകളിൽ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്