കോവിഡ് തീർത്ത വെല്ലുവിളികൾക്കിടയിലും റെക്കോർഡ് വിൽപന സ്വന്തമാക്കി റോൾസ് റോയ്‌സ്
2021-ൽ 50 ലധികം രാജ്യങ്ങളിലായി 5,586 കാറുകൾ വിതരണം ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞു
117 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്‌സ് സ്വന്തമാക്കിയത്
2020-ലെ വിൽപനയെ അപേക്ഷിച്ച് 49 ശതമാനം വർദ്ധനവാണ് 2021-ൽ കമ്പനി നേടിയത്
ചൈന, അമേരിക്ക, ഏഷ്യ-പസഫിക് എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ വിൽപ്പനയിൽ കമ്പനി വൻവളർച്ച നേടി
ഇന്ത്യയിലെ വിൽപ്പനയിൽ ഉടനീളം വെല്ലുവിളികൾക്കിടയിലും 2021-ൽ ബിസിനസ്സ് സ്ഥിരതയുള്ളതായിരുന്നുവെന്ന് റോൾസ് റോയ്‌സ് വ്യക്തമാക്കി
ഇന്ത്യയിൽ റോൾസ് റോയ്‌സ് Wraith, Ghost, Phantom, Dawn, Cullinan SUV എന്നിവ വിൽക്കുന്നു
കമ്പനിയുടെ ആദ്യ ഓൾ-ഇലക്‌ട്രിക് കാറായ സ്പെക്‌ടർ 2023-ന്റെ നാലാം ക്വാർട്ടറിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
1906-ലാണ് റോൾസ് റോയ്‌സ് ലിമിറ്റഡ് സ്ഥാപിതമായത്
Type above and press Enter to search. Press Esc to cancel.