2022-ൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ നിന്ന് 75 യൂണികോണുകൾ എന്നതാകണം ലക്ഷ്യമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ
രാജ്യത്ത് നിലവിൽ ഏകദേശം 82 യൂണികോണുകൾ ഉണ്ടെന്നും അവയിൽ പകുതിയിലേറെയും കഴിഞ്ഞ വർഷം 1 ബില്യൺ ഡോളർ മൂല്യത്തിൽ എത്തിയതായും മന്ത്രി അറിയിച്ചു
ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ 2014-ലെ 76-ൽ നിന്ന് 2021-ൽ 46-ലേക്ക് ഇന്ത്യ ഉയരുന്നതിൽ സ്റ്റാർട്ടപ്പുകൾ ഒരു പ്രധാന ഘടകമായെന്നും പിയൂഷ് ഗോയൽ
വിദൂര മേഖലകളിലേക്ക് ആരോഗ്യ സംരക്ഷണ സേവനങ്ങൾ എത്തിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് സഹായിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു
കോവിഡ്-19 പ്രതിസന്ധിയിലും ഒരവസരമാക്കി മാറ്റാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു
സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നൊവേഷൻ വീക്കിന്റെ ഭാഗമായി ജനുവരി 13-ന് ആഗോള വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളുടെ മീറ്റിംഗ് നടക്കും
രാജ്യത്തെ പ്രധാന സ്റ്റാർട്ടപ്പുകൾ, സംരംഭകർ, നിക്ഷേപകർ, ഇൻകുബേറ്ററുകൾ, ഫണ്ടിംഗ് സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പരിപോഷിപ്പിക്കുക, സംരംഭകരുടെ കഴിവുകൾ വികസിപ്പിക്കുക, സ്റ്റാർട്ടപ്പ് നിക്ഷേപങ്ങൾക്കായി ആഗോള, ആഭ്യന്തര മൂലധനം സമാഹരിക്കുക എന്നിവ പദ്ധതിയിടുന്നു
യുവാക്കളെ ഇന്നവേഷനും സംരംഭകത്വത്തിനും പ്രോത്സാഹിപ്പിക്കുക, സ്റ്റാർട്ടപ്പുകൾക്ക് വിപണി പ്രവേശന അവസരങ്ങൾ നൽകുക എന്നതും ഇന്നൊവേഷൻ വീക്കിന്റെ ലക്ഷ്യങ്ങളാണ്
ജനുവരി 15 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ സ്റ്റാർട്ടപ്പുകളുമായി സംവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്