channeliam.com

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് നിയന്ത്രണത്തിനും CBDCകൾ രൂപപ്പെടുത്തുന്നതിനും RBI ഒരു വകുപ്പ് രൂപീകരിക്കുന്നതായി റിപ്പോർട്ട്

ഫിൻടെക് സംബന്ധമായ പ്രശ്നപരിഹാരങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ്

നിലവിൽ ആർബിഐ ചീഫ് ജനറൽ മാനേജരായ അജയ് കുമാർ ചൗധരിയാണ് വകുപ്പിന്റെ മേൽനോട്ടം വഹിക്കുക

ഫിൻ‌ടെക് ആപ്ലിക്കേഷനുകളിൽ നിന്ന് ഉയർന്നുവരുന്ന പുതിയ കാല വെല്ലുവിളികൾ പരിഹരിക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്

ഹോൾസെയിൽ,റീട്ടെയ്ൽ സിബിഡിസികൾക്കായി റിസർവ്വ് ബാങ്ക് പ്രവർത്തിച്ചു വരികയാണ്, അവയുടെ വികസന മേൽനോട്ടം വഹിക്കാൻ പുതിയ വകുപ്പിനെ ചുമതലപ്പെടുത്തും

രാജ്യത്ത് സ്വകാര്യ ക്രിപ്‌റ്റോകറൻസികളുടെ വ്യാപനത്തെ ഏറ്റവും ശക്തമായി എതിർക്കുന്നവരിൽ ഒരാളാണ് RBI ഗവർണർ ശക്തികാന്ത ദാസ്

ഇന്ത്യയിലെ ക്രിപ്‌റ്റോ ട്രേഡിംഗിനെ കുറിച്ചും പെരുപ്പിച്ച് കാണിക്കുന്ന കണക്കുകളെ കുറിച്ചും RBI ഗവർണർ ആശങ്ക പ്രകടിപ്പിച്ചിരുന്നു

ക്രിപ്‌റ്റോകറൻസികളെ നിയന്ത്രിക്കുന്നതിനുള്ള ഒരു നിയമം ഇത്തവണ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു

CY2021-ന്റെ നാലാം പാദത്തിൽ രാജ്യത്ത് ആകെ 20 ദശലക്ഷം ക്രിപ്‌റ്റോ ഉപയോക്താക്കളുണ്ടെന്ന് WazirX അവകാശപ്പെടുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com