Ed-Tech Platform Lead Unicorn ക്ലബ്ബിൽ ഇടം പിടിച്ചു
Series E Funding റൗണ്ടിന്റെ ഭാഗമായി 100 മില്യൺ ഡോളർ Funding നേടിയതോടെയാണ് Lead യൂണികോണായത്
വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലും ജിഎസ്‌വി വെഞ്ചേഴ്‌സും ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നൽകി
2022ലെ ആദ്യത്തെയും ഇന്ത്യയിലെ ആറാമത്തെയും എഡ്‌ടെക് യൂണികോണുമായി Lead School മാറി
25 ദശലക്ഷത്തിലധികം വിദ്യാർത്ഥികളിലേക്ക് പ്ലാറ്റ്ഫോം വിപുലീകരിക്കാൻ പുതിയ ഫണ്ടിംഗിലൂടെ ലക്ഷ്യമിടുന്നു
ഉൽപ്പന്നത്തിലും പാഠ്യപദ്ധതി നവീകരണത്തിലും നിയമനം നടത്തുന്നതിനും നിക്ഷേപം ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു
2012-ൽ സുമീത് യശ്പാൽ മേത്തയും സ്മിത ദേവ്റയും ചേർന്ന് സ്ഥാപിച്ച കമ്പനി ലോക്ക്ഡൗണിലാണ് കുതിച്ചുയർന്നത്
കഴിഞ്ഞ വർഷം ലീഡിന്റെ വരുമാനം 29 കോടിയിൽ നിന്ന് ഏകദേശം 57 കോടി രൂപയായി ഉയർന്നിരുന്നു