സ്റ്റാർട്ടപ്പുകൾക്കായി ലീപ്പ് എഹെഡ്, ലീപ് ഇന്നൊവേഷൻ നെറ്റ്‌വർക്ക് പ്രോഗ്രാമുകൾ അവതരിപ്പിച്ച് ഫ്ലിപ്കാർട്ട്
സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌ത പ്രോഗ്രാമുകൾ മെന്റർഷിപ്പ്, ഫണ്ടിംഗ് എന്നിവയിലൂടെ സംരംഭങ്ങളെ പിന്തുണയ്‌ക്കും
സ്റ്റാർട്ടപ്പുകളെ സ്കെയിലിംഗിനും ഇന്നവേഷനും സഹായിക്കുന്നതാണ് ലീപ്പ് എഹെഡ്, ലീപ് ഇന്നൊവേഷൻ നെറ്റ്‌വർക്ക് പ്രോഗ്രാമുകൾ
ഫിൻടെക്,സപ്ലൈ ചെയിൻ, ലോജിസ്റ്റിക്‌സ്, SaaS, ഇതര വാണിജ്യം, B2B, സോഷ്യൽ, ഹെൽത്ത്‌ടെക്, അഗ്രിടെക്, എഡ്‌ടെക് സ്റ്റാർട്ടപ്പുകൾക്കായാണ് പ്രോഗ്രാമുകൾ
പ്രമുഖ നിക്ഷേപകർ, വ്യവസായ വിദഗ്ധർ,ഫ്ലിപ്കാർട്ടിലെ വിദഗ്ധർ എന്നിവർ നടത്തുന്ന വർക്ക്ഷോപ്പുകളിൽ പങ്കെടുക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം ലഭിക്കും
ഫ്ലിപ്കാർട്ടിൽ നിന്ന് 150,000 ഡോളർ മുതൽ 500,000 ഡോളർ വരെയുള്ള ഇക്വിറ്റി നിക്ഷേപവും തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും
ഫ്ലിപ്കാർട്ട് വെഞ്ച്വേഴ്സ് നടത്തുന്ന സീഡ്-സ്റ്റേജ് നിക്ഷേപങ്ങളാണ് ഫ്ലിപ്പ്കാർട്ട് ലീപ്പ് എഹെഡ് പ്രോഗ്രാം നിർവഹിക്കുന്നത്
തിരഞ്ഞെടുത്ത ഒരു കൂട്ടം സ്റ്റാർട്ടപ്പുകൾക്ക് പൈലറ്റ് പ്രോഗ്രാമിനും ഫ്ലിപ്പ്കാർട്ടുമായി വാണിജ്യ പങ്കാളിത്തം സ്ഥാപിക്കാനുമുള്ള അവസരവും ലഭിക്കും