channeliam.com

പങ്കെടുക്കാം,വിജയികളാകാം; ചലഞ്ചുകളുമായി സ്റ്റാർട്ടപ്പ് ഇന്ത്യ ക്ഷണിക്കുന്നു

അനിമൽ ഹസ്ബൻഡറി സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് 2.0

സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സഹകരിച്ച് കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് സംഘടിപ്പിക്കുന്നതാണ് അനിമൽ ഹസ്ബൻഡറി സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് 2.0. മൃഗസംരക്ഷണ, ക്ഷീരമേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നൂതനവും വാണിജ്യപരമായി ലാഭകരവുമായ പരിഹാരങ്ങളാണ് ചലഞ്ച് ലക്ഷ്യമിടുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 31-ആണ്. വിജയികൾക്ക് 10 ലക്ഷവും റണ്ണർഅപ്പിന് 7 ലക്ഷവുമാണ് സമ്മാനം. പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കുമായി www.startupindia.gov.in പോർട്ടൽ സന്ദർശിക്കുക.

 

SCO സ്റ്റാർട്ടപ്പ് ഓപ്പൺ ഇന്നൊവേഷൻ ചലഞ്ച്

കോർപ്പറേറ്റുകളുമായി ഇടപഴകാൻ SCO അംഗരാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളെ പ്രാപ്‌തമാക്കുക എന്നതാണ് ഈ ചലഞ്ചിന്റെ ലക്ഷ്യം. അങ്ങനെ ചെയ്യുന്നതിലൂടെ, സ്റ്റാർട്ടപ്പുകൾക്കും കോർപ്പറേറ്റുകൾക്കും ഒരുമിച്ച് പരിഹാരങ്ങൾ സൃഷ്ടിക്കാനും യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 31-ആണ്. ടാറ്റാ സ്റ്റീൽ, സിസ്കോ, തെർമാക്സ് തുടങ്ങി വൻകിട കമ്പനികളാണ് സ്റ്റാർട്ടപ്പുകളെ കാത്തിരിക്കുന്നത്. പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കുമായി www.startupindia.gov.in പോർട്ടൽ സന്ദർശിക്കുക.

എയർടെൽ ഇന്ത്യ സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ചലഞ്ച്

5G, ഡിജിറ്റൽ അഡ്വർട്ടൈസ്മെന്റ്, ക്ലൗഡ് കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ എന്റർടൈൻമെന്റ്, IoT എന്നീ മേഖലകളിൽ ഇന്നവേറ്റിവ് സൊല്യൂഷനുകളുളള ഒരു സ്റ്റാർട്ടപ്പ് ആണെങ്കിൽ, Airtel India Startup Innovation Challenge-ന് അപേക്ഷിക്കുക. മികച്ച 10 വിജയികൾക്ക് ക്യാഷ് പ്രൈസുകൾ ലഭിക്കും. എയർടെല്ലിന്റെ ഇന്നൊവേഷൻ ലാബിലേക്കുള്ള പ്രവേശനം നേടാനും അവസരം. കൂടാതെ എയർടെല്ലിന്റെ നൂതന സാങ്കേതിക ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് സാഹചര്യങ്ങൾ വർദ്ധിപ്പിക്കാനും എയർടെല്ലിന്റെ എഞ്ചിനീയറിംഗ് ടീമുകളുമായി സഹകരിച്ച് നവീകരിക്കാനും കഴിയും. തിരഞ്ഞെടുത്ത ചില സ്റ്റാർട്ടപ്പുകൾക്ക് എയർടെൽ സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ പ്രോഗ്രാമിന്റെ ഭാഗമാകാനും നിങ്ങളുടെ കമ്പനിയെ ഹൈപ്പർ സ്‌കെയിൽ ചെയ്യാനും അവസരമുണ്ട്. ഏർളി സ്റ്റേജ് ടെക്നോളജി കമ്പനികൾക്കാണ് അവസരം ലഭിക്കുന്നത്. അപേക്ഷിക്കാനുളള അവസാന തീയതി 2022 ജനുവരി 24 ആണ്. പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കുമായി www.startupindia.gov.in പോർട്ടൽ സന്ദർശിക്കുക.

ബിസ് ലാബ്സ് AI ഇന്നൊവേഷൻ ചലഞ്ച്

ആദിത്യ ബിർള ഗ്രൂപ്പിന്റെ ബിസ്‌ലാബ്സ് AI ഇന്നൊവേഷൻ ചലഞ്ച് ഫിൻ-ടെക്, റീട്ടെയ്‌ൽ മേഖലകളിലെ നൂതന ഉൽപ്പന്ന-സ്റ്റാർട്ടപ്പുകൾക്കായി ഡിസൈൻ ചെയ്തിരിക്കുന്നു. പ്രത്യേക ബിസിനസ് ഫോക്കസ് ഏരിയകൾക്കായി അപേക്ഷിക്കുന്നതിനും ആദിത്യ ബിർള ഗ്രൂപ്പിന്റെ ബിസിനസുകളുമായി പ്രവർത്തിക്കാനുള്ള അവസരത്തിനും വേണ്ടിയുള്ള ഒരു പ്രോഗ്രാമാണ്. ആദിത്യ ബിർള ഗ്രൂപ്പിന്റെ വ്യാപ്തിയും പ്ലാറ്റ്‌ഫോമും പ്രയോജനപ്പെടുത്തി വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെ യഥാർത്ഥ ബിസിനസ് വെല്ലുവിളികൾ പരിഹരിക്കാനുള്ള കഴിവുള്ള നൂതന ബിസിനസുകളെ ലക്ഷ്യമിടുന്നു. പ്രശ്നപരിഹാരത്തിന് നൂതനമായ സൊല്യൂഷനുകൾ ബിസ് ലാബ്സ് പ്രോത്സാഹിപ്പിക്കുന്നു. അപേക്ഷിക്കാനുളള അവസാന തീയതി 2022 ഫെബ്രുവരി 4-ആണ്. പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കുമായി www.startupindia.gov.in പോർട്ടൽ സന്ദർശിക്കുക.

ഫിഷറീസ് സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച്

ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ക്രിയാത്മകമായ പരിഹാരങ്ങൾ അവതരിപ്പിക്കാൻ രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് ഒരു പ്ലാറ്റ്ഫോം എന്നതാണ് ചലഞ്ച് ലക്ഷ്യമിടുന്നത്. ഫിഷറീസ്-അക്വാകൾച്ചർ സെക്ടറിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ/പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുക.വിളവെടുപ്പിന് ശേഷമുളള മൂല്യവർദ്ധിത ഉല്പന്നങ്ങളും വിപണിയിലെ മൂല്യനിർണയത്തിനും പരിഹാരങ്ങൾ.മണ്ണൊലിപ്പ്, ജലസ്രോതസ്സുകളുടെ മണൽ വാരൽ എന്നിവ കുറയ്ക്കുന്നതിനും തടയുന്നതിനും സുസ്ഥിരമായ പരിഹാരങ്ങൾ വികസിപ്പിക്കുക.തീരദേശ മത്സ്യത്തൊഴിലാളികൾക്ക് പരിസ്ഥിതി സൗഹൃദ പരിഹാരങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ചലഞ്ചിന്റെ ഭാഗമാകുന്നത്. വിശദവിവരങ്ങൾക്കും പങ്കെടുക്കുന്നതിനും www.startupindia.gov.in പോർട്ടൽ സന്ദർശിക്കുക.അപേക്ഷിക്കാനുളള അവസാന തീയതി 2022 ഫെബ്രുവരി 13-ആണ്.

ITC സസ്റ്റൈനബിലിറ്റി ചലഞ്ച്

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാക്കേജിംഗിന് പകരം ഫൈബർ അധിഷ്ഠിത സൊല്യൂഷനുകൾ ഉപയോഗിക്കുന്നതിന് ITC പദ്ധതിയിടുന്നു. സസ്റ്റയിനബിൾ പാക്കേജിംഗിൽ ഊർജസ്വലമായ ഇന്ത്യൻ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തെ ഒരു പ്രധാന പങ്കാളിയാക്കാനുളളതാണ് ITC സസ്റ്റൈനബിലിറ്റി ചലഞ്ച്. രാജ്യത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുളള ഐടിസിയുടെ ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതിനാണ് ചലഞ്ച് ലക്ഷ്യമിടുന്നത്. യോഗ്യത മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയുന്നതിന് www.startupindia.gov.in പോർട്ടൽ സന്ദർശിക്കുക.അപേക്ഷിക്കാനുളള അവസാന തീയതി 2022 ഫെബ്രുവരി 28 ആണ്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com