channeliam.com

കെ-ഡിസ്ക്കിന്റെ എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ ഡോ കെ.എം.എബ്രഹാം പദ്ധതിയെക്കുറിച്ച് ചാനൽ അയാം ഡോട് കോമിനോട് സംസാരിക്കുന്നു

എന്താണ് കേരള നോളജ് എക്കോണമി മിഷന്റെ തൊഴിൽ പദ്ധതി?

കെ-ഡിസ്കിന് കീഴിലെ കേരള നോളജ് ഇക്കോണമി മിഷനെ ഏൽപ്പിച്ചിരിക്കുന്ന ഏറ്റവും ബൃഹത്തായ ഒരു പദ്ധതിയാണിത്. പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം എന്ന് തന്നെ നമ്മുടെ യുവതലമുറയെ ലക്ഷ്യമിട്ടുളളതാണ്. കേരളം എന്നുമൊരു നെറ്റ് എക്സ്പോർട്ടർ ഓഫ് ഹ്യൂമൻ റിസോഴ്സസ് ആണ്. നമ്മൾ തൊഴിലിനായി പുറത്തേക്ക് അയക്കുന്ന വ്യക്തികളുടെ എണ്ണം അകത്ത് തൊഴിൽ ഉണ്ടാക്കുന്നവരേക്കാൾ കൂടുതലാണ്. സർക്കാരിൽ ഒരു ആണ്ടിൽ 20,000 മുതൽ 30,000 പുതിയ ജോലികൾ വരും. സർക്കാർ ഇതര പബ്ലിക് സെക്ടർ കമ്പനി കൂടി എടുത്താൽ 2000-3000 വരെ വരും. ഇത് വരുന്നത് പുതിയതല്ല ,റിട്ടയർമെന്റ് വേക്കൻസികൾ നിറയ്ക്കുക എന്നുളളതാണ്. ബാക്കിയുളള ജോലികൾ ഇവിടെയുണ്ട് എന്നൊരു കോൺഫിഡൻസ് നമ്മുടെ യുവതലമുറയ്ക്ക് കൊടുക്കുക എന്നുളളതാണ് ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഒരു ലക്ഷ്യം.

പ്ലാറ്റ്ഫോം എങ്ങനെ പ്രവർത്തിക്കുന്നു

ഈ ഒരു പ്ലാറ്റ്ഫോം കേവലമൊരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചല്ല, സ്കില്ലിംഗ് പ്ലാറ്റ്ഫോമല്ല, ഗവൺമെന്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ട് ഒരവസരം കൊടുക്കുന്ന ഒന്നല്ല, മറിച്ച് ഒരു കോംപ്ലക്സ് ഇക്കോസിസ്റ്റാണ് ഇതിനുളളിൽ വാർത്തെടുക്കുന്നത്. ഒരു സൈഡിൽ ഒരു എംപ്ലോയ്മെന്റ് മാർക്കറ്റ് പ്ലേസ് ക്രിയേറ്റ് ചെയ്യും. അവിടെ തൊഴിൽ ദാതാക്കളെയും തൊഴിൽ തേടുന്നവരെയും കൂടെ ഒരുമിച്ച് കൊണ്ടുവന്ന് മാച്ച് ചെയ്യാൻ നോക്കുന്ന ഒരു വലിയ സംരംഭം. കാൻഡിഡേറ്റിന് പോരായ്മകൾ ഉണ്ടെങ്കിൽ ട്രെയിനിംഗിലൂടെ എത് പരിഹരിച്ച് മുന്നോട്ട് പോകും. ഒരു സൈഡിൽ വളരെ വലിയൊരു മാച്ചിംഗ് പ്രോഗ്രാം നടന്നുകൊണ്ടിരിക്കുന്നു. വേറൊരു സൈഡിൽ ഒരു സ്കിൽ പ്രൊവിഷൻ പ്രോഗ്രാം നടക്കുന്നു. ഓരോന്നിനും അതിന്റേതായിട്ട് വ്യത്യസ്തമായിട്ടുളള ഫീച്ചേഴ്സുണ്ട്. ഈ പ്രോഗ്രാമിൽ വന്ന് വിദ്യാർത്ഥികൾ ഇതിന്റെ അവസരങ്ങൾ ഉപയോഗിക്കാം. പ്രോഗ്രാം തുടങ്ങി മുമ്പോട്ട് പോകുന്ന അവസരമേ ആയിട്ടുളളൂ. ഇതൊരു കംപ്ലീറ്റ് മച്വരിറ്റിയിലേക്ക് വരാൻ ഇനിയൊരു 9 മുതൽ 12 മാസം വരെ എടുക്കാം. ഈ പ്ലാറ്റ്ഫോമിലേക്ക് വിദ്യാർത്ഥി സുഹൃത്തുക്കളും അതുപോലെ തന്നെ യുവതലമുറയിലെ തൊഴിൽ അന്വേഷകരും വന്നാൽ അവർക്ക് ഒരു സ്കിൽ പ്രോഗ്രാമിന്റെ ഗുണഫലം അനുഭവിക്കാനാകും

ജോബ് ഫെയർ- സർക്കാരിനോ പ്രൈവറ്റ് സെക്ടറിനോ ,ആർക്കാണ് ഗുണം?

പ്രൈവറ്റ് സെക്ടറിനെ സഹായിക്കുക എന്നുളളതല്ല, പ്രൈവറ്റ് സെക്ടറിനെ ഉപയോഗിക്കുക എന്നതാണ് ശരിയായിട്ടുളള പദപ്രയോഗം. കാരണം പ്രൈവറ്റ് സെക്ടർ ഇതിനകത്തൊരു പാർട്ണർഷിപ്പാണ്. പബ്ലിക് സെക്ടർ കാണും, പ്രൈവറ്റ് സെക്ടർ കാണും.നമ്മളിതിനെ കാണുന്നത് പ്രൈവറ്റ് സെക്ടറിന്റെ ഡൈവേഴ്സിറ്റിയും പോസിബിലിറ്റീസും ഉപയോഗിച്ച് നമുക്ക് ആൾക്കാർക്ക് ജോലി കൊടുക്കാൻ കഴിയണം എന്ന അർത്ഥത്തിലാണ്. കോവിഡ് വന്നപ്പോൾ ബാംഗ്ലൂരിലെ IT രംഗത്തുള്ളവർക്ക് ജോലി പോകുമോ എന്ന വലിയ ഭയമൊന്നും കണ്ടില്ല, കാരണം ബാംഗ്ലൂരിൽ മാർക്കറ്റ്പ്ലേസ് വളരെ ഇവോൾവ്ഡാണ്. കേരളത്തിൽ അങ്ങനല്ല, കാരണം ആ മാർക്കറ്റ് പ്ലേസ് ഇവോൾവ് ചെയ്തു വരുന്നില്ല. പ്രൈവറ്റ് സെക്ടർ, പബ്ലിക് സെക്ടർ എന്നുളളതല്ല വിഷയം, ഒരു മാർക്കറ്റ് പ്ലേസ് വളരെയധികം ‍ഡെവലപ് ചെയ്യുക എന്നുള്ളതാണ്. ഒരു ജോലി ഇഷ്ടമല്ലെങ്കിൽ വേറൊരു ജോലിയിലേക്ക് സ്വിച്ച് ചെയ്യാൻ പറ്റും എന്ന ഒരു കോൺഫിഡൻസ് വരുന്ന ഇക്കോസിസ്റ്റം ഇവിടെ ബിൽഡ് ചെയ്യുകയാണ് പ്രധാനം. ആ കോൺഫിഡൻസ് എങ്ങനെ ഉണ്ടാകു? ഓരോരുത്തരുടെയും സ്ക്കില്ലിംഗിനെ കുറിച്ച് അവർക്ക് വ്യക്തമായി ബോധ്യം വേണം. അല്ലെങ്കിൽ ഒരു സ്കിൽ ഡെഫിഷ്യൻസി ഉണ്ടെങ്കിൽ അതിന് പഠിക്കാൻ ഇടമുണ്ടെന്ന് അറിയണം. ആ അവസരം ഉപയോഗിച്ചിട്ട് പ്രൈവറ്റ് സെക്ടറിന്റെ മാർക്കറ്റ് പ്ലേസ് ഉപയോഗപ്പെടുത്തുക എന്നുളളതായിരിക്കണം.

തൊഴിൽ എങ്ങനെ ഉറപ്പാക്കുന്നു

പ്രൈവറ്റ് സെക്ടർ ഇത്തരമൊരു ഇനീഷ്യേറ്റീവിന്റെ ബെനിഫിഷ്യറി ആയിരിക്കാം. പ്രൈവറ്റ് സെക്ടർ ബെനിഫിഷ്യറി ആകുമ്പോൾ അവർക്കതിനുളള റെസ്പോൺസിബിലിറ്റീസുമുണ്ട്. നമ്മൾ ഒരു തൊഴിൽ അന്വേഷിക്കുന്ന വ്യക്തിയെ എടുക്കുമ്പോൾ ആ വ്യക്തി എങ്ങനെ എടുക്കപ്പെടുന്നു, ഏത് കമ്പനിയിലേക്ക് എടുക്കപ്പെടുന്നു എന്നുളളത് പ്ലാറ്റ്ഫോമിൽ റെക്കോർഡഡ് ആണ്. KKEMനെ സംബന്ധിച്ചിടത്തോളം അവർക്കൊരു പേരന്റൽ റോളാണ്. ഈ പ്ലാറ്റ്ഫോമിലൂടെ തൊഴിൽ നൽകുന്നവരുടെയും ലഭിക്കുന്നവരുടെയും വിവരങ്ങൾ, അവർക്കുള്ള ഓഫറുകൾ എന്നിവയെല്ലാം ഇവിടെ എക്സ്പോസ്ഡ് ആണ്. ആ പേരന്റിംഗും കൂടെ ഈ പ്ലാറ്റ്ഫോമിന്റെ ഒരു ഫങ്ഷനാണ്.

സംരംഭകത്വവും സ്ത്രീ സംരംഭങ്ങളും KKEM എങ്ങിനെ സപ്പോർട്ട് ചെയ്യും

സർക്കാർ ജോലിയിലേക്ക് ഒരുപാട് സ്ത്രീകൾ വരുന്നു. നഴ്സസായിട്ടും ടീച്ചേഴ്സായിട്ടും സ്ത്രീകൾ മുന്നോട്ട് വരുന്നു. ഓവറോൾ ആയിട്ട് ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ എടുക്കുമ്പോൾ വനിതകൾ ഇന്നും പുറകിലാണ്. ഫാമിലി – പേരന്റൽ ചുമതലകളായിരിക്കാം കാരണം. കേരളം പോലെ ഇത്രയും എഡ്യുക്കേറ്റഡ് വിമൻ ഫോഴ്സ് ഉളളിടത്താണ് ഇത് സംഭവിക്കുന്നത്. അതിന് ഒരു സബ് മിഷൻ KKEMന്റെ ഈ മിഷന്റെ കീഴിൽ ഉണ്ടാക്കേണ്ടതുണ്ട്. ആ സബ്മിഷന്റെ ഒരു രൂപരേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. വനിതകളെ ഓൺലൈനായിട്ടും അവരുടെ താമസസ്ഥലത്ത് നിന്ന് അധികം ദൂരം പോകാത്ത ഒരു വർക്ക് സ്പേസ് അറേഞ്ച് ചെയ്ത് കൊടുത്തും എംപ്ലോയേഴ്സുമായി ബന്ധപ്പെടുത്താൻ ഈ പ്ലാറ്റ്ഫോം വഴി സാധിക്കും. വർക്ക് സ്പേസിൽ വരണമെന്നില്ല, ഒരുപക്ഷേ വീട്ടിലാകും. വീട്ടിലാകുമ്പോൾ ഒരു ലാപ്ടോപ്പ് വച്ചിട്ട് ചെയ്യാവുന്ന കാര്യം, അല്ലെങ്കിൽ എന്തെങ്കിലും ക്രിയേറ്റിവ് ആയിട്ട് ചെയ്തിട്ട് ഒരു മാർക്കറ്റ് പ്ലേസിലേക്ക് കൊണ്ടുപോകാവുന്ന കാര്യം, ഇതിനൊരു ഓപ്പർച്യൂണിറ്റി കൊടുക്കാനും ഈ സബ്മിഷന് പറ്റും.

നോർക്ക വഴി വിദേശമലയാളികളെ സഹായിക്കാം

 നോൺ റസിഡന്റ് ആൾക്കാരെ നോർക്ക വഴി സപ്പോർട്ട് ചെയ്യും. നോൺ റസിഡന്റ് ആൾക്കാർ പലരും തിരിച്ചു വരുന്നുണ്ട്.അവരിൽ പലരും സ്കിൽഡാണ്. അവർക്ക് വേണ്ടി ഒരു ക്യാമ്പയിൻ തുടങ്ങേണ്ടതുണ്ട്. ഇതും മുന്നോട്ട് കൊണ്ടുപോകും.

ജോബ് ഫെയറിനെ കുറിച്ച് എന്താണ് യുവാക്കളോട് പറയാനുളളത്?

ആദ്യമായിട്ടാണ് നമ്മൾ ഇതൊരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നത്. ഈ ഒരു ജോബ്ഫെയർ ഒരു തുടക്കം മാത്രമാണ്. ജോബ്ഫെയറിൽ ഇപ്പോൾ നമ്മൾ ഒരു 10,000 ജോലിയാണ് ടാർഗറ്റ് ചെയ്യുന്നത്. പൈലറ്റ് എന്ന് പറയുന്നത് അതിൽ നിന്ന് കുറെ കാര്യം പഠിക്കാൻ വേണ്ടിയിട്ടാണ്. ഈ പ്രോഗ്രാം അങ്ങനെ ആരും ചെയ്ത് പരിചയം ഉള്ളൊരു കാര്യമല്ല. ഡൽഹി ഗവൺമെന്റിന് ഇതുപോലൊരു പോർട്ടലുണ്ട്. പക്ഷേ അതൊരു മാർക്കറ്റ് പ്ലേസ് മാത്രമാണ്.ആൾക്കാർ വരുന്നു ,ജോലികളുടെ ലിസ്റ്റുണ്ട്. അത് മാച്ച് ചെയ്ത് പോകുന്നു. നമ്മളെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ഇതിനകത്തേക്ക് കുട്ടികൾ വരുമ്പോൾ അവർക്കൊരു ഓണർഷിപ്പ്, ഒരു ഈവന്റ് അറ്റന്റ് ചെയ്ത് അല്ലെങ്കിൽ ഒരു എക്സിബിഷൻ അറ്റന്റ് ചെയ്തത് പോലെ തോന്നരുത്. അവർ വരുന്നത് ഒരു സംവിധാനത്തിലേക്കാണ് .ആ സംവിധാനത്തിൽ അവർക്കൊരു ഇടം കാണും.


ജോബ്ഫെയറിൽ വരാമെന്ന് പറഞ്ഞിട്ട് വന്നില്ലെങ്കിൽ എന്തുകൊണ്ട് നിങ്ങൾ വന്നില്ല, വന്നിട്ട് ഇന്റർവ്യൂവിൽ പരാജയപ്പെട്ട് പോയെങ്കിൽ എന്തുകൊണ്ട് ഇന്റർവ്യൂവിൽ പരാജയപ്പെട്ടു. ഈ പ്ലാറ്റ്ഫോമിൽ ഈ ഒരു അവസരം പോരാ എന്നാണ് ഒരു വ്യക്തിയുടെ അഭിപ്രായമെങ്കിൽ എന്തുകൊണ്ട് നിങ്ങളത് പോരാ എന്ന് പറയുന്നു. എങ്ങനെ നമുക്കത് നികത്താം. ഇതൊരു കോൺസ്റ്റന്റ് പ്രോസസാണ്.

തദ്ദേശസ്ഥാപനങ്ങളെ കൂടി സംവിധാനത്തിന്റെ ഭാഗമാക്കും

ലോക്കൽ വർക്ക് സ്റ്റേഷനെ ഉപയോഗിച്ച് അവിടെ വർക്ക് സ്പേസ് കൊടുക്കുക, ഫെസിലിറ്റീസ് കൊടുക്കുക. അവിടെ ലോക്കലായിട്ട് തന്നെ വർക്ക് സെന്റേഴ്സ് ഉണ്ട്. ഈ വർക്ക് സെന്റേഴ്സ് ഫിസിക്കൽ ആകണമെന്നില്ല. ഈ വർക്ക് സെന്റേഴ്സിന് വേണ്ട സപ്പോർട്ട് സർവീസ് കൂടി നോളജ് ഇക്കോണമി മിഷന്റെ ഭാഗമായി വരും.ഈ ഡീസെൻ‌ട്രലൈസ് തലത്തിൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇതിലേക്ക് വന്നെങ്കിൽ മാത്രമേ ഈ പ്രസ്ഥാനം ഒരു കേരള സ്റ്റേറ്റ് വൈഡ് ആയിട്ടുളള പ്രോഗ്രാമായി മാറ്റാൻ സാധിക്കൂ. ഈ ഡീസെൻട്രലൈസ്ഡ് പ്രോഗ്രാമിനകത്ത് ലോക്കൽ സെൽഫ് ഗവൺമെന്റ് മാത്രം പോരാ. യൂണിവേഴ്സിറ്റീസ് ഉൾപ്പെടെയുളള എജ്യുക്കേഷൻ പ്രൊവൈഡർമാരെ സ്കിൽ പ്രൊവൈഡർമാർ ആക്കി മാറ്റണമെന്നതാണ് ഇതിന്റെ മറ്റൊരു വശം. മൂന്നാമത് നമ്മുടെ സ്ഥാപനങ്ങളും ഈ തൊഴിൽ നൽകുന്നവരും തന്നെ സ്കിൽ നൽകുന്നവരും ആയിരിക്കണം. ഒരു ബേക്കറി ആയാലും വെൽഡിംഗ് സ്ഥാപനം ആയാലും അവർ പോലും എംപ്ലോയ്മെന്റ് പ്രൊവൈഡറും സ്കിൽ പ്രൊവൈഡറുമായിരിക്കണം.

തൊഴിലന്വേഷകർക്ക് നൽകുന്ന ഉറപ്പെന്താണ്?

തൊഴിൽ കിട്ടുന്ന എല്ലാവരേയും റീട്ടെയ്ൻ ചെയ്യാൻ പറ്റുമെന്നുളള ഒരു വിശ്വാസം ഇല്ല. ഇപ്പോൾ തന്നെ ഒരു 60% ഡൊമസ്റ്റിക്കും 40% ഇന്റർനാഷണൽ ജോബുമാണ് ടാർഗറ്റ് ചെയ്യുന്നത്. ഒരു വൈബ്രന്റായിട്ടുളള എംപ്ലോയ്മെന്റ് കം സ്കിൽ ബേസ്ഡ് ആയിട്ടുളള ഒരു സംവിധാനം ഇവിടെ ഒരുക്കുകയാണെങ്കിൽ കൂടുതൽ സംരംഭകത്വം ഉണ്ടാകും. എൻട്രി ആൻഡ് എക്സിറ്റ് കോസ്റ്റ് മിനിമൈസ് ചെയ്യുകയാണെങ്കിൽ അതാണ് ഒരു ബിസിനസ് തുടങ്ങാൻ ഐഡിയൽ ക്ലൈമറ്റ് ആയിട്ടുളളത്. ഇത് സംരംഭകത്വത്തിലേക്ക് നയിക്കുന്ന ഒരു പ്രോഗ്രാം കൂടിയാണ്. ഒരു വ്യക്തി സ്കിൽ പ്രോഗ്രാമിൽ കൂടി പോയിട്ട് മാച്ച് കിട്ടുന്നില്ല, എന്നാൽ സ്വന്തമായിട്ട് ഒരു കാര്യം തുടങ്ങണം എന്ന് ഭയങ്കര ആഗ്രഹമാണ്. അവിടെ നമ്മൾ ഒരു ലെയർ ബിൽഡ് ചെയ്യും. അതിൽ നമ്മൾ ബാങ്കുകളോട് സംസാരിക്കും. എന്നിട്ട് പറയുന്നു ഇവർക്കൊരു സപ്പോർട്ട് കൊടുക്കുക, ഇവർക്കൊരു സ്പേസ് കൊടുക്കുക അങ്ങനെ ഇവരെ സംരംഭകരാക്കുക. ഇതാണ് ഉദ്ദേശിക്കുന്നത്.

 

വർക്കം ഫ്രം ഹോമിന് സാധ്യത ഏറെ

കേന്ദ്രം ആലോചിക്കുന്ന ഡിജിറ്റൽ വർക്കിന്റെ ബിൽ വരുമ്പോൾ ഇതിന് കുറേക്കൂടി വ്യക്തത വരും. തൊഴിൽദായകർക്കും ഈ വർക്ക് ഫ്രം ഹോമിനെ കുറിച്ചുളള ഭയം മാറും. ഈ ബിൽ കേന്ദ്രഗവൺമെന്റ് കൊണ്ടുവരുമ്പോൾ ഇതുപോലെയുളള പ്ലാറ്റ്ഫോമിൽ വരുന്ന ആൾക്കാർക്ക് ഒരു പ്രൊട്ടക്ഷനാണ്. എംപ്ലോയർക്കും എംപ്ലോയിക്കും ഒരു പ്രൊട്ടക്ഷനാണ്. ഇതൊന്നു വേരുപിടിച്ച് വരുമ്പോഴേക്കും കേരളത്തിൽ തന്നെ കൂടുതൽ കൂടുതൽ തൊഴിലുകൾ ഉണ്ടാകും. MSMEകളെ പ്രോത്സാഹിപ്പിക്കണമെന്നത് ഈ ഗവൺമെന്റിന്റെ പ്രഖ്യാപിത നയം. അതുപോലെ ഈ വാല്യു ആഡഡ് അഗ്രികൾച്ചർ കേരളത്തിന്റെ അടുത്ത ഒരു സാധ്യതയാണ്.അതിൽ വലിയൊരു സംരംഭകത്വ മൂവ്മെന്റ് നമുക്ക് കൊണ്ടുവരാൻ പറ്റും. നോളജ് ഇക്കോണമിയുടെ മോഡൽ ട്രിപ്പിൾ ഹെലിക്സ് മോഡൽ ആണ്- അക്കാദമിയും ഇൻഡസ്ട്രിയും റിസർച്ച് ഇൻസ്റ്റിറ്റ്യൂഷൻസും എല്ലാവരും കൂടെ ചേർന്ന് നിൽക്കുന്ന ഒരു സംവിധാനം. യൂണിവേഴ്സിറ്റികളിൽ ഒരുപാട് റിസർച്ച് പബ്ലിക്കേഷൻ കാണും.ഇതിന്റെ ഒരു നൂറിലൊന്ന് പോലും ട്രാൻസ്ലേറ്റ് ചെയ്ത് സംരംഭത്തിലേക്കോ പ്രൊഡക്ടിലേക്കോ എത്തുന്നില്ല. ഇങ്ങനെത്തെ ഒരു ഇക്കോസിസ്റ്റം വരുമ്പോൾ വലിയ രീതിയിൽ അതിനും സ്കോപ്പുണ്ടാകും

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com