channeliam.com

ചക്ക സംരംഭമാക്കിയ കഥ

പ്ലാവും ചക്കയുമെല്ലാം നമ്മുടെ പറമ്പിൽ ധാരാളമുണ്ട്.എന്നാൽ ചക്കയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ സാധ്യത അറിയത്തവരാണ് നമ്മൾ. മാംസത്തിന് പകരം വീഗൻ ബദലായും ചക്ക മാറിക്കഴിഞ്ഞു. അപ്പോൾ ഒരു ചക്ക ഒരു സ്റ്റാർട്ടപ്പിന് വഴിവച്ച കഥ ആയാലോ. ഗോവക്കാരനായ Sairaj Dhond തന്റെ കുട്ടിക്കാലത്ത് മുത്തശ്ശിയുണ്ടാക്കുന്ന ചിക്കൻ ഗ്രേവിയുടെ വലിയ ആരാധകനായിരുന്നു. ഗ്രേവിയിൽ ചക്കയുടെ കഷണങ്ങളും ഉണ്ടെന്ന് തിരിച്ചറിയാതെയാണ് കുട്ടിയായ സായ്രാജ് അത് ആസ്വദിച്ച് കഴിച്ചിരുന്നത്. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, ഫൈബർ എന്നിവയും ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഇരുമ്പ് ആഗിരണം ചെയ്യാനുള്ള കഴിവും എന്നിങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ ചക്കയ്ക്കുണ്ട്. ചക്കയിൽ കലോറിയും കൊഴുപ്പും കാർബോഹൈഡ്രേറ്റും കുറവാണ്. ഈ ഗുണങ്ങളെക്കുറിച്ച് മനസിലാക്കിയപ്പോൾ COVID-19 ലോക്ക്ഡൗൺ സമയത്താണ് Wakao Foods ആരംഭിക്കാൻ സായ്രാജ് തീരുമാനിച്ചത്.

ചക്ക സംഭരിച്ചത് സോഷ്യൽ മീഡിയ സഹായത്തോടെ
കർഷകരിൽ നിന്നുളള ചക്ക സംഭരണത്തിനും സംസ്കരണത്തിനും ഇന്റർനെറ്റ് സെർച്ചുകളും യൂട്യൂബ് വീഡിയോകളുമാണ് രക്ഷയ്‌ക്കെത്തിയത്. പാചകവിദഗ്ധരെയും ചക്ക കൃഷിയിൽ വിദഗ്ധരായുളളവരെയും സമീപിച്ച് വിവരങ്ങളും ശേഖരിച്ചു. സംസ്കരണത്തിനുളള യന്ത്രം തയ്യാറായതോടെ തമിഴ്നാട്, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരെ ചക്ക സംഭരണത്തിനായി തിരഞ്ഞെടുത്തു. വർഷത്തിലെ വിവിധ സമയങ്ങളിൽ ചക്ക വളർത്തുന്ന ഫാമിംഗ് ക്ലസ്റ്ററുകൾ ഉറപ്പ് വരുത്തി. FDA അംഗീകാരവും അനുമതികളും നേടി. പ്രോസസ്സിംഗ് യൂണിറ്റ് സ്ഥാപിച്ചു. മൂന്ന് റെഡി-ടു-കുക്ക്, രണ്ട് റെഡി-ടു-ഈറ്റ് ഉൽപ്പന്നങ്ങളുമായി സായ്രാജ് സംരംഭം ആരംഭിച്ചു. ഒരു ക്രിമിനൽ അഭിഭാഷകൻ കൂടിയായ സായ്രാജിന്റെ സംരംഭകത്വം ഇവിടെ തുടങ്ങുകയാണ്.

ഓൺലൈനായും നേരിട്ടും വിപണി കണ്ടെത്തുന്നു

ഗോവയിലുടനീളമുള്ള 27 ഓഫ്‌ലൈൻ സ്റ്റോറുകളും ഓൺലൈൻ വിൽപ്പനയും ഉള്ള ഈ സംരംഭം പ്രതിമാസം 2-3 ടൺ ചക്ക ഇറച്ചി ഉത്പാദിപ്പിക്കുന്നു. Hilton, Oberoi, Grand Hyatt, JW Marriot എന്നിവയുൾപ്പെടെയുള്ള ഹൈ-എൻഡ് റെസ്റ്റോറന്റുകളും ഹോട്ടൽ ശൃംഖലകളും Wakao Foods ന്റെ ഉൽപ്പന്നങ്ങളുടെ ആരാധകരാണ്. മുംബൈ, ബെംഗളൂരു, ലഖ്‌നൗ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ ഓഫ്‌ലൈൻ വിൽപ്പന വിപുലീകരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുകയാണ് സായ്രാജ്. യുഎസ്, മെക്‌സിക്കൻ, കനേഡിയൻ വിപണികളിലേക്കും ഈ സാമ്പത്തിക വർഷാവസാനത്തോടെ ദുബായിലേക്കും നോർവേയിലേക്കും പ്രവേശിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോള വിപുലീകരണത്തിന് പുറമേ, പത്ത് പുതിയ ചക്ക അധിഷ്ഠിത ഉൽപ്പന്നങ്ങൾ പുറത്തിറക്കി ബ്രാൻഡിന്റെ ഉൽപ്പന്ന നിര വളർത്താനും പദ്ധതിയിടുന്നു.

 

Jackfruit offers many health benefits such as potassium and fiber to help reduce high blood pressure. It is rich in antioxidant properties and can absorb iron. Moreover, Jackfruit is low in calories, fat and carbohydrates. Realizing these benefits, Sairaj decided to launch Wakao Foods during the COVID-19 lockdown.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com