channeliam.com

2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ രാജ്യത്ത് അഫോഡബിൾ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന് എംജി മോട്ടോർ ഇന്ത്യ.

വൈദ്യുത കാറുകളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിന് 10-15 ലക്ഷം രൂപയുടെ പുതിയ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന് എംജി മോട്ടോർ ഇന്ത്യ.

നിലവിൽ, MG അതിന്റെ നിലവിലുള്ള പ്യുവർ ഓൾ ഇലക്ട്രിക് കാറായ MG ZS EV യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.

ZS EV SUV-യുടെ നിലവിലെ മോഡലിനെ അപേക്ഷിച്ച്, ഫേസ്‌ലിഫ്റ്റ് ZS EV 2022- 50kWh ബാറ്ററി പാക്കിലാണ് വരുന്നത്

ഒറ്റ ചാർജിൽ ഇത് 500 കിലോമീറ്റർ ദൂരം പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെയ്‌സ്‌ലിഫ്റ്റ് ZS EV 2022 കമ്പനിയുടെ ഗ്ലോബൽ യുകെ ഡിസൈൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇൻഫോടെയ്ൻമെന്റ് സേവനങ്ങൾക്കായി, ഫെയ്‌സ്‌ലിഫ്റ്റ് MG ZS EV 2022 ന് 10.1 ഇഞ്ച് ഡിജിറ്റൽ കോക്ക്പിറ്റ് ഉണ്ടാകും.

പുതിയ ഫുൾ-ഇലക്‌ട്രിക് കാറിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) അവതരിപ്പിക്കാനും സാധ്യതയുണ്ട്.

പനോരമിക് സൺറൂഫ്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, PM 2.5 ഫിൽട്ടർ തുടങ്ങിയ സവിശേഷതകളോടെയാണ് MG ZS EV വരുന്നത്.

ഫെയ്‌സ്‌ലിഫ്റ്റ് ZS EV 2022 ന് 22 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ എക്‌സ് ഷോറൂംവില ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഗുജറാത്തിലെ ഹാലോൾ ഫാക്ടറിയിലായിരിക്കും ഇത് നിർമ്മിക്കുക.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com