2021-ൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം 2,250-ലധികം സ്റ്റാർട്ടപ്പുകൾ ചേർത്തുവെന്ന് നാസ്‌കോം-സിനോവ് റിപ്പോർട്ട്, മുൻ വർഷത്തേക്കാൾ 600-ലധികം കൂടുതൽ.
2021-ൽ സ്റ്റാർട്ടപ്പുകൾ 24.1 ബില്യൺ ഡോളർ സമാഹരിച്ചു, ഇത് കോവിഡിന് മുമ്പുള്ളതിനേക്കാൾ ഇരട്ടി വർധനയാണ്
2020 നെ അപേക്ഷിച്ച്,100 മില്യൺ ഡോളറിലധികം ഉയർന്ന മൂല്യമുള്ള ഡീലുകളുടെ എണ്ണത്തിൽ 3 മടങ്ങ് വർധനയുണ്ടായി
2021-ൽ 11 സ്റ്റാർട്ടപ്പ് ഐപിഒകളിലൂടെ പൊതുവിപണിയിൽ നിന്നും 6 ബില്യൺ ഡോളറിലധികം സമാഹരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
12-15 ശതമാനം സ്റ്റാർട്ടപ്പുകളിലും 10 യൂണികോണുകളിലും കുറഞ്ഞത് ഒരു സ്ത്രീ സ്ഥാപക/സഹസ്ഥാപക ആണ്.
കഴിഞ്ഞ ദശകത്തിൽ, പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിൽ സ്റ്റാർട്ടപ്പുകൾ ഒരു പ്രധാന പങ്ക് വഹിച്ചു.
6.6 ലക്ഷം നേരിട്ടുള്ള ജോലികളും 34.1 ലക്ഷത്തിലധികം പരോക്ഷ തൊഴിലവസരങ്ങളും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പ്രദാനം ചെയ്യുന്നു.
ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ് ആൻഡ് ഇൻഷുറൻസ്, എഡ്‌ടെക്, റീട്ടെയിൽ & റീട്ടെയിൽ ടെക്, ഫുഡ്‌ടെക്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് & മൊബിലിറ്റി എന്നിവ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
ഡൽഹി-എൻസിആർ, ബാംഗ്ലൂർ, ചെന്നൈ, പൂനെ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് എല്ലാ സ്റ്റാർട്ടപ്പുകളുടെയും 71 ശതമാനവും നില കൊളളുന്നത്.
ജയ്പൂർ, കൊച്ചി, കൊൽക്കത്ത, ചണ്ഡീഗഡ് തുടങ്ങിയ നഗരങ്ങളിൽ വികസിച്ചു കൊണ്ടിരിക്കുന്ന സ്റ്റാർട്ടപ്പുകളുടെ 29 ശതമാനവും സ്ഥിതി ചെയ്യുന്നു.