channeliam.com

ഓട്ടോമേഷനിലൂടെ പുതു ചരിത്രമെഴുതി Mukunda Foods

ഇന്ത്യൻ നിർമ്മാണ വ്യവസായത്തിൽ ഉയർന്നുവന്ന ഏറ്റവും പുതിയ പ്രവണതകളിലൊന്നാണ് ഫാക്ടറി ഓട്ടോമേഷൻ. ഓട്ടോമേഷനിലൂടെ FMCG സ്പേസിൽ പുതിയ പ്രവണത സൃഷ്ടിച്ച കമ്പനികളിലൊന്നാണ് ബെംഗളൂരു ആസ്ഥാനമായുള്ള Mukunda Foods.മുകുന്ദ ഫുഡ്‌സ് നിർമിക്കുന്ന യന്ത്രങ്ങൾ മനുഷ്യ ഇടപെടലില്ലാതെ വിവിധ ഭക്ഷണങ്ങൾ നിർമിക്കുന്നു. DosaMatic, Eco Fryer, RiCo, Wokie – ഇവ ദോശ, ചോറ്, നൂഡിൽസ്, കറികൾ എന്നിവ നിർമിക്കുന്നു.

 

ദോശ ഉണ്ടാക്കി ഒരു കൂട്ടം എഞ്ചിനീയർമാർ

ചെന്നൈ SRM യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥികളായ Eshwar Vikas, Sudeep Sabat എന്നിവർ 2012-ൽ സ്ഥാപിച്ചതാണ് മുകുന്ദ ഫുഡ്സ്. വ്യത്യസ്ത തരം ദോശകൾ ഉണ്ടാക്കുന്നതിനും വിൽക്കുന്നതിനും വേണ്ടി ക്വിക്ക്-സർവീസ്-റെസ്റ്റോറന്റ് ഔട്ട്‌ലെറ്റ് ശൃംഖലയായിട്ടാണ് ബാംഗ്ലൂരിൽ മുകുന്ദ ഫുഡ്‌സ് ആരംഭിച്ചത്. മൂന്നാമത്തെ ഔട്ട്‌ലെറ്റ് തുറന്നതിന് ശേഷം, സ്റ്റാഫ് വരാത്തതും ഷെഫ് നിരന്തരം ലീവെടുക്കുന്നതും റസ്റ്ററിന്റെ താളം തെറ്റിച്ചു. ഇത് ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും സ്ഥിരതയെയും ലാഭത്തെയും ബാധിച്ചു. അങ്ങിനെണ് സുദീപും ഈശ്വറും അടുക്കള ജോലികൾ ഓട്ടോമേറ്റ് ചെയ്യാൻ തീരുമാനിച്ചത്.

ബംഗലൂരുവിലെ DosaMatic ദോശ പ്രശസ്തമായി

എൻജിനീയറിങ് പശ്ചാത്തലമുള്ളത് ഇരുവർക്കും സഹായകമായി. കമ്പനിയുടെ ആദ്യ ഉൽപ്പന്നമായ DosaMatic, മുകുന്ദയുടെ സ്വന്തം ഔട്ട്‌ലെറ്റുകൾക്ക് വേണ്ടി നിർമ്മിച്ചതാണ്.. ക്രമേണ, മറ്റ് റസ്റ്റോറന്റ് ഉടമകളും ഈ മെഷീനു വേണ്ടി ഓർഡറുകൾ നല്കി തുടങ്ങി. അതോടെ ബാംഗ്ലൂരിലെ DosaMatic ദോശ പ്രശസ്തമായി. ദിനംപ്രതി ഓർഡറുകൾ വളർന്നപ്പോൾ, ഈ മെഷീനുകൾ നിർമ്മിച്ചു വിറ്റു. പിന്നീട്, ചൈനീസ്, നോർത്ത് ഇന്ത്യൻ തുടങ്ങിയ മറ്റ് പാചക വിഭവങ്ങളുടെ നിർമ്മാണം ഓട്ടോമേറ്റ് ചെയ്യാൻ കൂടുതൽ യന്ത്രങ്ങൾ കണ്ടുപിടിച്ചു. യന്ത്രങ്ങളുടെ വില ആദ്യം ഏകദേശം 50,000 രൂപയായിരുന്നു. ഇന്ന് 1.5 ലക്ഷം രൂപയ്ക്കാണ് റീട്ടെയ്ൽ വിൽപന.

കസ്റ്റമൈസേഷൻ, ഏറ്റവും വലിയ വെല്ലുവിളി

കസ്റ്റമൈസേഷനായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഈശ്വർ പറയുന്നു. മാനുവൽ ആയ പാചകത്തിൽ, ഒരു വിഭവം തയ്യാറാകുമ്പോൾ പോലും ചേരുവകൾ ചേർക്കാൻ വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. യന്ത്രങ്ങളുടെ കാര്യത്തിൽ പിഴവുകൾ അടച്ചുളള കസ്റ്റമൈസേഷന് മികച്ച ടീം വർക്ക് തുണയായതായി ഈശ്വർ പറയുന്നു. ഉൽപ്പന്നത്തിലെ പുതുമകൾ പോലെ തന്നെ നിർമ്മാണത്തിലെ നവീകരണവും പ്രധാനമാണെന്ന് സുദീപും ഈശ്വറും പറയുന്നു. ഇന്ന്, ഈ മെഷീനുകൾക്ക് ഒരു ഉപഭോക്താവിന്റെ വ്യത്യസ്ത അഭിരുചികൾ നിറവേറ്റാൻ സഹായിക്കുന്ന നിരവധി ഓപ്ഷനുകൾ ഉണ്ട്. ഉദാഹരണത്തിന്, ദോശമാറ്റിക് മെഷീൻ 50-ലധികം തരം ദോശകൾ വാഗ്ദാനം ചെയ്യുന്നു, ക്രിസ്പി ദോശ മുതൽ ഊത്തപ്പം വരെ ഓപ്ഷനുകൾ ധാരാളം.

ഒരു മണിക്കൂറിൽ 30 വിഭവങ്ങൾ വരെ

യന്ത്രങ്ങൾക്ക് ബിസിനസ്സുകളുടെ പ്രവർത്തന ചെലവ് ഗണ്യമായി കുറയ്ക്കാനും ഉൽപാദനക്ഷമതയും മാർജിനും വർദ്ധിപ്പിക്കാനും കഴിയുമെന്ന് ഈശ്വർ പറയുന്നു. ഒരു ഷെഫ് പ്രതിമാസം 30,000-50,000 രൂപ ശമ്പളം വാങ്ങുന്നു, ഒരു മണിക്കൂറിൽ പത്തിലധികം വിഭവങ്ങൾ ഉണ്ടാക്കാനും കഴിയില്ല. മെഷീനുകൾക്ക് ഒരു മണിക്കൂറിൽ 30 വിഭവങ്ങൾ വരെ ഉണ്ടാക്കാം. പരിമിതമായ അളവിലുള്ള ചേരുവകൾ മെഷീനിൽ നല്കുന്നതിനാൽ ഇത് ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കും.

കിച്ചൻ ആസ് എ സർവീസ് (KaaS) പുതിയ ബിസിനസ് മോഡൽ

ITC, Rebel Foods, Wow Momos, Chaayos, The Bowl Company തുടങ്ങി അറിയപ്പെടുന്ന നിരവധി ക്ലയന്റുകൾ ഇന്ന്, മുകുന്ദ ഫുഡ്‌സിന് ഉണ്ട്. ഇന്ത്യയിലും യുകെ, യുഎസിലും ഉൾപ്പെടെ 3000-ലധികം മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. കോവിഡിന് മുൻപ് ത്രൈമാസ വിൽപന150-ലധികം മെഷീനുകൾ ആയിരുന്നത് ഇപ്പോൾ 500-ലധികമായി ഉയർന്നുവെന്ന് ഈശ്വർ അവകാശപ്പെടുന്നു.
കിച്ചൻ ആസ് എ സർവീസ് (KaaS) എന്നൊരു പുതിയ ബിസിനസ് മോഡലും മുകുന്ദ ഫുഡ്സ് ആവിഷ്കരിക്കുന്നു. ഈ മോഡലിലൂടെ, റസ്റ്റോറന്റ് ഉടമകൾക്ക് മെഷിനറികളുടെ ഇൻസ്റ്റലേഷനും അത് കൈകാര്യം ചെയ്യാൻ ഒരാളും ഉൾപ്പെടെ പൂർണമായ ഓട്ടോമേറ്റഡ് ക്ലൗഡ് കിച്ചണുകൾ നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഇത്തരത്തിലുള്ള 50 മോഡലുകളാണ് ലക്ഷ്യമിടുന്നതെന്ന് ഈശ്വർ പറയുന്നു. മെഷീനുകൾ സ്ഥാപിക്കാൻ രണ്ട് അന്താരാഷ്ട്ര ഭക്ഷ്യ കമ്പനികളുമായി കരാറിനുളള ശ്രമത്തിലുമാണ് മുകുന്ദ ഫുഡ്സ്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com