2026ഓടെ ഇന്ത്യയിലെ Electronics നിർമാണം 300 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

2025-26 ഓടെ Electronics നിർമാണത്തിലും കയറ്റുമതിയിലും ഇന്ത്യയ്ക്ക് 300 ബില്യൺ ഡോളർ മൂല്യത്തിൽ എത്താൻ കഴിയുമെന്ന് വിഷൻ ഡോക്യുമെന്റ് 2.0

Electronics & Information Technology Ministry ആണ് വിഷൻ ഡോക്യുമെന്റ് 2.0 തയ്യാറാക്കിയത്

മൊബൈൽ ഫോണുകൾ, IT Hardware, Consumer Electronics, Wearables & ഹിയറബിൾസ് എന്നിവയാണ് പ്രോഡക്ട് സെഗ്മെന്റിലുളളത്

LED Lighting, Electric വാഹനങ്ങളിലെ Electronic ഘടകങ്ങൾ എന്നിവയും Product സെഗ്മെന്റിലുൾപ്പെടുന്നു

നിർമാണത്തിലും കയറ്റുമതിയിലും Make In India for The World എന്ന കാഴ്ചപ്പാടോടെയാണ് India പ്രവർത്തിക്കുന്നത്

Electronics നിർമ്മാണ വ്യവസായം 2015-16 ലുണ്ടായിരുന്ന 37.1 ബില്യൺ ഡോളറിൽ നിന്ന് 2020-21 ൽ 67.3 ബില്യൺ ഡോളറായി വളർന്നു

അടുത്ത 4-5 വർഷത്തിനുള്ളിൽ ഇന്ത്യയിലെ ആഭ്യന്തര Electronics വിപണി നിലവിലെ 65 ബില്യൺ ഡോളറിൽ നിന്ന് 150-180 ബില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു

അടുത്ത 3-5 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച കയറ്റുമതി മേഖലയിൽ ഒന്നായി മാറാൻ ഇലക്ട്രോണിക്‌സിന് സാധ്യത കൽപിക്കുന്നു

National Policy On Electronics 2019, 2025-ഓടെ 400 ബില്യൺ ഡോളറിന്റെ വിറ്റുവരവ് കൈവരിക്കാൻ നേരത്തെ ലക്ഷ്യമിട്ടിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version