ടെസ്‌ല-സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നാദ് അൽ ഷെബയിലെ ദുബായ് റോയൽസ് മജ്‌ലിസിൽ നടന്ന കൂടിക്കാഴ്ചയിൽ സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേക്ഷണം, എഐ എന്നിവയിലെ ഏറ്റവും പുതിയ വികസനങ്ങൾ ഇരുവരും ചർച്ച ചെയ്തു.

Sheikh Hamdan meets Elon Musk Dubai

ആഗോള സാമ്പത്തിക നേതാക്കളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതു വികസനത്തിലേക്കുള്ള ഗതിവേഗം വർധിപ്പിക്കുമെന്നും ലോകത്തു മാറ്റങ്ങൾ സൃഷ്ടിക്കുന്നവർക്കു യുഎഇ എന്നും പിന്തുണ നൽകുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. പൊതു സ്വകാര്യ മേഖലകളുടെ സഹകരണമാണു പുരോഗതിക്കു വേഗം കൂട്ടുക. ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയുടെ ആഗോള തലസ്ഥാനമായി ദുബായിയെ മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ്. ഇതിനായി ഭാവി മുൻനിർത്തിയുള്ള സുസ്ഥിര പദ്ധതികളാണു നടപ്പാക്കുക-അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ്ഫോമിലൂടെ മസ്ക് ഷെയ്ഖ് ഹംദാന് നന്ദി പറഞ്ഞു. ദുബായ് കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിനെ കാണാൻ മസ്‌ക് അബുദാബിയിലേക്ക് പറന്നു.

അതേസമയം മസ്കും ഷെയ്ഖ് ഹംദാനും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഒരു ചിത്രത്തിൽ ഷെയ്ഖ് ഹംദാൻ സ്വയം വാഹനമോടിച്ചു പോകുന്നതും മസ്ക് കോ-ഡ്രൈവർ സീറ്റിൽ ഇരിക്കുന്നതും കാണാം. നേരത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പങ്കുവെച്ചതിനു സമാനമായ കാർ ഡിപ്ലോമസി ചിത്രമാണിത്.

Dubai Crown Prince Sheikh Hamdan bin Mohammed met Elon Musk to discuss AI, space exploration, and tech. The ‘car diplomacy’ photo of the duo has gone viral.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version