channeliam.com

700 മില്യൺ ഡോളർ സമാഹരിച്ച് 10.7 ബില്യൺ ഡോളർ വാല്യുവേഷനിൽ‌ നാലാം ഡെക്കാകോണായി സ്വിഗ്ഗി

10.7 ബില്യൺ ഡോളർ മൂല്യനിർണയവുമായി സ്വിഗ്ഗി

ഫിൻടെക് പേടിഎം, ഹോട്ടൽ അഗ്രഗേറ്റർ ഒയോ, എഡ്ടെക് ബൈജൂസ് എന്നിവയ്ക്ക് ശേഷം നാലാമത്തെ ഡെക്കാകോണായി ബംഗളൂരു ആസ്ഥാനമായുള്ള ഫുഡ് ആൻഡ് ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. 10.7 ബില്യൺ ഡോളർ മൂല്യനിർണയത്തിൽ സ്വിഗ്ഗി 700 മില്യൺ ഡോളർ സമാഹരിച്ചു. ഇൻവെസ്‌കോ നയിച്ച ഫണ്ടിംഗ് റൗണ്ടിൽ ബാരൺ ക്യാപിറ്റൽ ഗ്രൂപ്പ്, സുമേരു വെഞ്ച്വർ, IIFL AMC ലേറ്റ് സ്റ്റേജ് ടെക് ഫണ്ട്, കൊട്ടക്, ആക്‌സിസ് ഗ്രോത്ത് അവന്യൂസ് AIF- I, സിക്‌സ്റ്റീൻത്ത് സ്ട്രീറ്റ് ക്യാപിറ്റൽ, ഗിസല്ലോ, സ്‌മൈൽ ഗ്രൂപ്പ്, സെഗാന്റി തുടങ്ങിയ പുതിയ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ 700 മില്യൺ ഡോളർ നേടിയതായി കമ്പനി പ്രസ്താവനയിൽ പറ‍ഞ്ഞു. 

നിലവിലുള്ള നിക്ഷേപകരായ ആൽഫ വേവ് ഗ്ലോബൽ (മുമ്പ് ഫാൽക്കൺ എഡ്ജ് ക്യാപിറ്റൽ), ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, ARK ഇംപാക്റ്റും പ്രോസസും റൗണ്ടിൽ പങ്കെടുത്തു. 10 ബില്യൺ ഡോളറോ അതിൽ കൂടുതലോ മൂല്യമുള്ള സ്ഥാപനങ്ങളാണ് ഡെക്കാക്കോൺ. 2021 ജൂലൈയിലെ അവസാന ഫണ്ടിംഗ് റൗണ്ടിൽ,SoftBank Vision Fund II, Prosus, Accel, Wellington എന്നിവയിൽ നിന്ന് 5.5 ബില്യൺ ഡോളർ മൂല്യത്തിൽ 1.25 ബില്യൺ ഡോളർ സ്വിഗ്ഗി സമാഹരിച്ചിരുന്നു.

GMV യിലും കുതിച്ചുചാട്ടം

40 മാസത്തിനുള്ളിൽ ഫുഡ് ഡെലിവറി ബിസിനസ്സ് കൈവരിച്ച മൊത്ത വ്യാപാര മൂല്യം, Instamart വെറും 17 മാസത്തിൽ നേടിയതായി Swiggy CEO ശ്രീഹർഷ മജെറ്റി പറഞ്ഞു. ഇന്ത്യൻ ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് 100 ദശലക്ഷം ഉപഭോക്താക്കൾക്ക് മാസത്തിൽ 15 തവണ ഉപയോഗിക്കാവുന്ന പ്ലാറ്റ്ഫോമായി സ്വിഗ്ഗിയെ മാറ്റുക എന്നതാണ് വലിയ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 700 മില്യൺ ഡോളർ ഇൻസ്റ്റാമാർട്ടിൽ നിക്ഷേപിക്കുമെന്ന് സ്വിഗ്ഗി ഡിസംബറിൽ പറഞ്ഞിരുന്നു. 2020 ഓഗസ്റ്റിൽ ആരംഭിച്ച Instamart-ന് ഇപ്പോൾ 2 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. കൂടാതെ ആഴ്ചയിൽ ഒരു ദശലക്ഷം ഓർഡറുകൾ പ്ലാറ്റ്ഫോമിലെത്തുന്നു. മൊത്ത വ്യാപാര മൂല്യം അടുത്ത മൂന്ന് ക്വാർട്ടറിനുളളിൽ 1 ബില്യൺ ഡോളർ മറികടക്കും.

എതിരാളികളും കരുത്തരാണ്

Zomato പിന്തുണയുള്ള ബ്ലിങ്കിറ്റ്, Reliance പിന്തുണയുള്ള ഡൺസോ, പുതിയ അപ്‌സ്റ്റാർട്ട് സെപ്‌റ്റോ എന്നിവയ്‌ക്കെതിരെ മത്സരിക്കുന്ന സ്വിഗ്ഗിക്ക് അതിന്റെ ഫുഡ് ഡെലിവറി ബിസിനസ്സ് ശക്തിപ്പെടുത്താനും എക്‌സ്‌പ്രസ് ഗ്രോസറി ഡെലിവറി ബിസിനസ്സ് ഇൻസ്‌റ്റാമാർട്ട് ഇരട്ടിയാക്കാനും പുതിയ റൗണ്ടിലൂടെ സാധിക്കും. ഫ്ലിപ്കാർട്ട്, ആമസോൺ, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബിഗ്ബാസ്‌ക്കറ്റ് എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് എതിരാളികൾ‌.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com