channeliam.com

സ്വിറ്റ്സർലണ്ടിലെ ഏറ്റവും വലിയ ഇ-ബൈക്ക് നിർമ്മാതാക്കളായ SEMG ടിവിഎസ് മോട്ടോർ ഏറ്റെടുക്കുന്നു

100 മില്യൺ ഡോളർ ഇടപാടിൽ 75% ഓഹരികൾ സ്വന്തമാക്കിയാണ് SEMG ടിവിഎസിന്റെ സിംഗപ്പൂർ ഉപകമ്പനി ഏറ്റെടുക്കുന്നത്

ശേഷിക്കുന്ന 25% ഓഹരികൾ അടുത്ത വർഷം വാങ്ങാൻ പദ്ധതിയിടുന്നതായി ടിവിഎസ് മോട്ടോർ ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു പറഞ്ഞു

ജർമ്മനിയിലും സ്വിറ്റ്‌സർലൻഡിലും 20% വിപണി വിഹിതമുള്ള മുൻനിര ഇ-ബൈക്ക് നിർമ്മാതാക്കളാണ് SEMG

SEMG യൂറോപ്പിൽ ടിവിഎസിന് കാര്യമായ ബിസിനസ്സ് നൽകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യൂറോപ്പിലെ ഇ-ബൈക്ക് സെഗ്‌മെന്റ് 25 ബില്യൺ ഡോളറിലധികം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഈ വർഷം രണ്ടാം പകുതിക്ക് മുമ്പ് SEMG-യുടെ നാല് ബ്രാൻഡുകളായ സിലോ, സിമ്പൽ, അല്ലെഗ്രോ, സെനിത്ത് എന്നിവ ടിവിഎസ് മോട്ടോർ വിപണിയിലെത്തിക്കും

നേരത്തെ ടിവിഎസ് ഏറ്റെടുത്ത ഇ-ബൈക്ക് കമ്പനി EGO മൂവ്മെന്റും സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്

ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ നോർട്ടൺ മോട്ടോർസൈക്കിളിനെയും ടിവിഎസ്ഏറ്റെടുത്തിരുന്നു

നിലവിൽ പുറത്തിറക്കിയ i-Qube നൊപ്പം ഇരുചക്ര വാഹനങ്ങളും ത്രീ വീലറുകളും ഉൾപ്പെടെ 6 ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയാണ് ടിവിഎസ് മോട്ടോർ പദ്ധതിയിടുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com