സ്റ്റാർട്ടപ്പുകളുടെ വസന്തത്തിൽ ഇന്ത്യ. കേന്ദ്ര സർക്കാരിന് കീഴിൽ ഇന്നേവരെ രജിസ്റ്റർ ചെയ്തത് 61400 സ്റ്റാർട്ടപ്പുകൾ 2021 വർഷം 14000 സ്റ്റാർട്ടപ്പുകൾ പുതിയതായി തുടങ്ങി. രാജ്യത്തെ 555 ജില്ലകളിൽ കുറഞ്ഞത് ഒരു സ്റ്റാർട്ടപ് എങ്കിലും ഉണ്ട് 2016-17 വർഷം വെറും 733 സ്റ്റാർട്ടപ്പുകൾ തുടങ്ങിയടത്താണ് 14000 പുതിയ സ്റ്റാർട്ടപ്പുകളുടെ ഉദയം. എക്കണോമിക് സർവ്വേയിലാണ് ഏറ്റവും പുതിയ വിവരങ്ങൾ
2021ൽ മാത്രം 44 യൂണികോണുകളും ഉണ്ടായി. യുഎസ്, ചൈന എന്നിവയ്ക്ക് പിന്നിൽ യൂണികോണുകളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമത് 2022ൽ 75 പുതിയ യൂണികോണുകളെ പ്രതീക്ഷിക്കുന്നുവെന്ന് കേന്ദ്രമന്തി പീയൂഷ് ഗോയൽ. 2022 ജനുവരിയിൽ മാത്രം സ്റ്റാർട്ടപ്പുകൾ നേടിയത് 350 കോടി ഡോളർ. 130 ഡീലുകളിൽ നിന്നാണ് 350 കോടി ഡോളർ നേടിയത്