മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. വി അനന്ത നാഗേശ്വരൻ

ബജറ്റിന് മുൻപ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ജനുവരി 31 ന് സാമ്പത്തിക സർവേയും ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റും അവതരിപ്പിക്കുന്നതിന് മുമ്പായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. വി അനന്ത നാഗേശ്വരൻ ചുമതലയേറ്റു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ (പിഎംഇഎസി) മുൻ അംഗമായിരുന്നു ഡോ. വി അനന്ത നാഗേശ്വരൻ. ഡിസംബർ 17-ന് ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ സ്ഥാനമൊഴിഞ്ഞത് മുതൽ ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഒക്ടോബറിൽ സിഇഎ തസ്തികയിലേക്ക് സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു.

അഹമ്മദാബാദ് IIM-ലെ പൂർവ്വ വിദ്യാർത്ഥി

Krea യൂണിവേഴ്‌സിറ്റിയുടെ IFMR ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ സാമ്പത്തിക ശാസ്ത്രത്തിൽ വിസിറ്റിംഗ് പ്രൊഫസറാണ് ഡോ. നാഗേശ്വരൻ. ഇതിനുമുമ്പ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും വിവിധ ബിസിനസ് സ്കൂളുകളിലും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമയും Empirical Behaviour of Exchange Rates-ൽ മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ട്രേറ്റും നേടിയിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ ഡോ. വി അനന്ത നാഗേശ്വരൻ നിരവധി സാമ്പത്തികശാസ്ത്ര പുസ്തകങ്ങളുടെയും പ്രബന്ധങ്ങളുടെയും രചയിതാവുമാണ്.

വിവിധ ബോർഡുകളിൽ പദവി

2019 നും 2021 നും ഇടയിൽ പാർട്ട് ടൈം അംഗമായി സേവനമനുഷ്ഠിച്ച പിഎംഇഎസിക്ക് പുറമെ, ഗുജറാത്തിലെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓണററി സീനിയർ അഡ്വൈസറായും ഡോ.അനന്ത നാഗേശ്വരൻ പ്രവർത്തിച്ചിട്ടുണ്ട്.
ലിങ്ക്ഡ്-ഇൻ പ്രൊഫൈൽ അനുസരിച്ച് ഫിനാൻഷ്യൽ ഇൻക്ലൂഷനിൽ Indicus ഫൗണ്ടേഷനിലും ദ്വാരാ റിസർച്ചിൽ ഫിനാൻഷ്യൽ സിസ്റ്റം ഡിസൈനിലും അഡ്വൈസർ റോളിലും പ്രവർത്തിക്കുന്നു. ടിവിഎസ് ക്യാപിറ്റലിന്റെയും ഗ്ലോബൽ അലയൻസ് ഫോർ മാസ്സ് എന്റർപ്രണർഷിപ്പിന്റെയും അഡ്വൈസറി ബോർഡിലും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

17 വർഷത്തിലേറെ നീണ്ട കോർപ്പറേറ്റ് കരിയർ

1994 മുതൽ 2011 വരെ 17 വർഷത്തിലേറെയായി വ്യാപിച്ച് കിടക്കുന്നതാണ് അദ്ദേഹത്തിന്റെ കോർപ്പറേറ്റ് കരിയർ. യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർലൻഡിൽ കറൻസി ഇക്കണോമിസ്റ്റും, ഏഷ്യയിലെ ക്രെഡിറ്റ് സ്യൂസ് പ്രൈവറ്റ് ബാങ്കിംഗിൽ റിസർച്ച് ആൻഡ് ഇൻവെസ്റ്റ്മെന്റ് കൺസൾട്ടിംഗ് തലവനും, ജൂലിയസ് ബെയറിൽ ഏഷ്യ റിസർച്ചിന്റെ തലവനും ഗ്ലോബൽ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറുമായിരുന്നു.
Sundaram Fasteners, TVS Tyres, Delphi-TVS എന്നിവയുടെ ബോർഡുകളിൽ സ്വതന്ത്ര ഡയറക്ടർ കൂടിയാണ് അദ്ദേഹം

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version