channeliam.com
രാജ്യത്ത് ഡിജിറ്റൽ കറൻസി പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ; ബജറ്റ് ഒറ്റനോട്ടത്തിൽ

ക്രിപ്റ്റോയുടെ ശ്രദ്ധയ്ക്ക്; ഡിജിറ്റൽ രൂപ വരുന്നു

രാജ്യത്ത് ഡിജിറ്റൽ കറൻസി പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. ബ്ലോക്ക്ചെയിനും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഡിജിറ്റൽ രൂപ വിതരണം ചെയ്യും. 2022-23 മുതൽ ഡിജിറ്റൽ രൂപയുടെ വിതരണം ആർ‌ബി‌ഐ നടപ്പാക്കും.

‍‍‍നിരോധനമല്ല, നിയന്ത്രണം

 ഡിജിറ്റൽ ആസ്തികളുടെ ഇടപാടിൽ നികുതി ഏർപ്പെടുത്തുമെന്നും ധനമന്ത്രി. ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റത്തിൽ നിന്നുള്ള വരുമാനത്തിന് 30% നികുതി നൽകണം. വെർച്വൽ ഡിജിറ്റൽ അസറ്റ് സമ്മാനിച്ചാൽ സ്വീകർത്താവിന് നികുതി ചുമത്തും. വെർച്വൽ ഡിജിറ്റൽ അസറ്റുകളുടെ കൈമാറ്റത്തിൽ നിന്നുള്ള നഷ്ടം മറ്റേതെങ്കിലും വരുമാനത്തിൽ നിന്ന് നികത്താൻ കഴിയില്ല. ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ‍ഡിജിറ്റൽ ഇടപാടുകൾക്ക് 1% TDS ഈടാക്കുമെന്നും ബജറ്റ് പറയുന്നു.

5G എയർവേവ് ലേലം ഉടൻ

2022-23-ൽ നെക്സ്റ്റ് ജനറേഷൻ ടെലികോം സേവനം ലഭ്യമാക്കുന്നതിനായി ഇന്ത്യ ഈ വർഷം 5G എയർവേവ് ലേലം ചെയ്യുമെന്നും ബജററിൽ പ്രഖ്യാപനം. 5G-യ്‌ക്കുള്ള ഡിസൈൻ-ലെഡ് മാനുഫാക്ചറിംഗ് സ്‌കീം പ്രൊഡക്ഷൻ-ലിങ്ക്ഡ് സ്‌കീമിന്റെ ഭാഗമായിരിക്കും. സ്വകാര്യകമ്പനികൾക്ക് 5G ലൈസൻസ് നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ആത്മനിർഭർ ഭാരത് കൈവരിക്കുന്നതിനുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന് മികച്ച പ്രതികരണം ലഭിച്ചു. 60 ലക്ഷം പുതിയ തൊഴിലവസരങ്ങളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30 ലക്ഷം കോടിയുടെ അധിക ഉൽപ്പാദനവും സൃഷ്ടിക്കാൻ കഴിയുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

സ്റ്റാർട്ടപ്പുകൾക്ക് ഇൻസെന്റിവ്, കർഷകർക്ക് കിസാൻ ഡ്രോൺ

സ്റ്റാർട്ടപ്പുകൾക്കുള്ള ഇൻസെന്റിവ് പദ്ധതി 2023 മാർച്ച് 31 വരെ ദീർഘിപ്പിച്ചതായും ധനമന്ത്രി. വിജയകരമായ സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ രാജ്യത്ത് വൻ വർദ്ധനയെന്നും ധനമന്ത്രി പറഞ്ഞു. കർഷകർക്ക് പിന്തുണ നൽകാൻ കിസാൻ ഡ്രോണുകൾ അവതരിപ്പിക്കും. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ഇതിലൂടെ പ്രോത്സാഹനം നൽകും. കീടനാശിനി തളിക്കൽ, ലാൻഡ് സർവ്വേ തുടങ്ങി വിവിധോപയോഗ ഡ്രോൺ പ്രോത്സാഹിപ്പിക്കും. ഡ്രോൺ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകൾക്കായി ഡ്രോൺ ശക്തി പദ്ധതി നടപ്പാക്കും. ഡ്രോണിന്റെ വിവിധോപയോഗങ്ങൾക്കും ഡ്രോൺ ആസ് എ സർവീസ് എന്നതിനും പ്രോത്സാഹനം നൽകും. ഇതിനായി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത IIT കളിൽ നൈപുണ്യ വികസനത്തിനുളള കോഴ്സുകൾ ആരംഭിക്കും. Udyam, e-Shram, NCS, ASEEM പോർട്ടലുകൾ പരസ്പരം ബന്ധിപ്പിക്കുമെന്നും ഇതിലൂടെ ഇവയുടെ എല്ലാം പ്രവർത്തനോദ്ദേശ്യങ്ങൾ സംയോജിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

ജിഎസ്ടിയിൽ റെക്കോഡ് കളക്ഷൻ

2022 ജനുവരിയിലെ മൊത്ത ജിഎസ്ടി കളക്ഷൻ 1,40,986 കോടി രൂപയാണ്. ഇത് ജിഎസ്ടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കോർപ്പറേറ്റ് സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. ECLGS കാലാവധി 2023 മാർച്ച് വരെ നീട്ടും. ECLGS-നുള്ള ഗ്യാരന്റി കവർ മൊത്തം 5 ലക്ഷം കോടി രൂപയായി വർദ്ധിപ്പിക്കും

ഗ്രീൻ മൊബിലിറ്റിക്ക് പ്രോത്സാഹനം

ഗ്രീൻ മൊബിലിറ്റി ഉറപ്പാക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങൾക്ക് പരമാവധി പ്രോത്സാഹനം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉൾപ്പെടുത്തി പ്രത്യേക സോണുകൾ തയ്യാറാക്കുമെന്നും ചാർജ്ജിംഗ് സെന്ററുകൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും ബജറ്റ് പറയുന്നു.ചാർജ്ജിംഗ് കാര്യക്ഷമമാക്കാൻ ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങൾ ഒരുക്കും. ചാർജ്ജിംഗ് സെന്ററുകളുടെ അപര്യാപ്തത ഉളള പ്രദേശങ്ങളിലാകും ഇത്. സീറോ ഫോസിൽ ഫ്യൂവൽ പോളിസിക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

വികസന ഗതി മാറ്റാൻ ഗതി ശക്തി

100 PM ഗതി ശക്തി കാർഗോ ടെർമിനലുകൾ അടുത്ത 3 വർഷത്തിനുള്ളിൽ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. മെട്രോ സംവിധാനങ്ങൾ നിർമ്മിക്കുന്നതിനുള്ള നൂതന മാർഗങ്ങൾ നടപ്പിലാക്കുകയും ചെയ്യും. 400 നെക്സ്റ്റ് ജനറേഷൻ വന്ദേ ഭാരത് ട്രെയിനുകൾ അടുത്ത 3 വർഷത്തിനുള്ളിൽ കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com