channeliam.com

 

2022 – കേന്ദ്ര ബജറ്റ് ഭവന നിർമ്മാണത്തിന് ഉത്തേജനം നൽകുന്നുവെന്ന് വ്യവസായ ലോകം

ബജറ്റ് പ്രഖ്യാപനം റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും കുറഞ്ഞ ചിലവിലുളള വീടുകൾ നിർമ്മിക്കുന്ന ഡെവലപ്പർമാർക്കും ഉത്തേജനം നൽകുമെന്നു വിലയിരുത്തൽ

ബജറ്റിൽ PMAY നഗര, ഗ്രാമ പദ്ധതികൾക്ക് കീഴിൽ 48,000 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു

3.8 കോടി കുടുംബങ്ങൾക്ക് കുടി വെള്ളത്തിനായി 60,000 കോടി രൂപ അനുവദിക്കുമെന്നും പ്രഖ്യാപനം

2023-ഓടെ രാജ്യത്തുടനീളം 80 ലക്ഷം വീടുകൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് BankBazaar.com സിഇഒ ആദിൽ ഷെട്ടി പറഞ്ഞു

സിംഗിൾ വിൻഡോ എൻവയൺമെന്റൽ ക്ലിയറൻസ് വരും കാലങ്ങളിൽ ചിലവ് കുറഞ്ഞ വീടുകൾ കൂടുതൽ നിർമിക്കാൻ സഹായിക്കുമെന്നും ആദിൽ ഷെട്ടി

നഗര വികസനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതോടെ നഗരങ്ങളിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്നു ഇൻവെസ്റ്റേഴ്സ് ക്ലിനിക് സ്ഥാപക ഹണി കട്യാൽ അഭിപ്രായപ്പെട്ടു

ദേശീയപാതാ നിർമ്മാണം 25,000 കിലോമീറ്ററായി ഉയർത്തി റോഡ് നിർമ്മാണത്തിന് ഉത്തേജനം പകരുന്നതും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു

2022-23 ലെ കേന്ദ്ര ബജറ്റ് ഡിജിറ്റൈസേഷൻ, നഗരവികസനം, സുസ്ഥിരത എന്നിവയിൽ ദീർഘകാല പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്ന് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com