റിമോട്ട് വർക്കിംഗ് ന്യൂ നോർമൽ ആയതോടെ 82% ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നതായി പഠന റിപ്പോർട്ട്
ഓഫീസിൽ നിന്ന് ജോലി ചെയ്യുന്നതിനേക്കാൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നുവെന്നും അഭിപ്രായം
വീട്ടിലിരുന്നാൽ കൂടുതൽ കാര്യക്ഷമതയുളളവരാകുമെന്നും സമ്മർദം കുറവാണെന്നും 64 ശതമാനം ജീവനക്കാരും അഭിപ്രായപ്പെട്ടു VO
റിമോട്ട് വർക്കിംഗ് ന്യൂ നോർമൽ ആയതോടെ 82% ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നതായി പഠന റിപ്പോർട്ട്
ഓഫീസിൽ നിന്ന് ജോലി ചെയ്യുന്നതിനേക്കാൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നുവെന്നും അഭിപ്രായം
വീട്ടിലിരുന്നാൽ കൂടുതൽ കാര്യക്ഷമതയുളളവരാകുമെന്നും സമ്മർദം കുറവാണെന്നും 64 ശതമാനം ജീവനക്കാരും അഭിപ്രായപ്പെട്ടു
മുഴുവൻ സമയ ഓഫീസ് പ്രവർത്തനത്തിന് ജീവനക്കാരെ നിയമിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്ന് 80 ശതമാനത്തിലധികം എച്ച്ആർ മാനേജർമാർ പ്രതികരിച്ചു
തൊഴിലുടമകൾക്ക് നല്ല പ്രതിഭകളെ നിയമിക്കുന്നതിലും ഇതിനകം ജോലിയുള്ളവരെ നിലനിർത്തുന്നതിലും വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് പഠനം പറയുന്നു
ടെക് നിയമന മാനേജർമാരിൽ 18 ശതമാനം പേർ മാത്രമാണ് മനഃശാസ്ത്രപരമായ വിലയിരുത്തൽ ഉപയോഗിക്കുന്നതെന്ന് പഠനം കണ്ടെത്തി
ഓഫീസ് ഒൺലി വർക്കിംഗ് നിയമനങ്ങൾ കൂടുതൽ ബുദ്ധിമുട്ടുള്ളതായി മാറിയെന്ന് 67 ശതമാനത്തിലധികം കമ്പനികളും സമ്മതിക്കുന്നു
രണ്ട് വർഷത്തെ റിമോട്ട് വർക്കിംഗ് തൊഴിലുടമകൾക്കും ജീവനക്കാർക്കും പ്രയോജനപ്പെടുന്നതാണെന്ന് തൊഴിൽ സൈറ്റായ SCIKEY യുടെ ടെക് ടാലന്റ് ഔട്ട്‌ലുക്ക് വിലയിരുത്തുന്നു
പാൻഡമികിന്റെ തുടക്ക കാലത്ത് ജീവനക്കാർ വർക്ക് അറ്റ് ഹോമിന് നിർബന്ധിതരാകുകയായിരുന്നു