ടാറ്റ ഗ്രൂപ്പിലേക്ക് തിരികെയെത്തിയ എയർ ഇന്ത്യയുടെ യാത്രക്കാർക്ക് പ്രത്യേക സ്വാഗത സന്ദേശവുമായി രത്തൻ ടാറ്റ

എയർ ഇന്ത്യയുടെ പുതിയ ഉപഭോക്താക്കളെ ടാറ്റ ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നുവെന്ന് രത്തൻ ടാറ്റയുടെ ശബ്ദ സന്ദേശം

മികച്ച സൗകര്യം സേവനവും ലഭ്യമാക്കി എയർ ഇന്ത്യയെ യാത്രക്കാരുടെ പ്രിയപ്പെട്ട എയർലൈനാക്കി മാറ്റുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സന്ദേശം പറയുന്നു

ടാറ്റ സൺസ്, ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ നൽകിയ ഊഷ്മളമായ സ്വാഗതം ടാറ്റയുടെ ഓഡിയോ ക്ലിപ്പ് പങ്കിട്ടുകൊണ്ട് എയർ ഇന്ത്യ ട്വീറ്റ് ചെയ്തു

നഷ്ടത്തിലായ എയർലൈൻ ലാഭത്തിലാക്കുക എന്ന ടാറ്റാഗ്രൂപ്പിന്റെ പ്രതിബദ്ധത രത്തൻ ടാറ്റയുടെ സന്ദേശത്തിൽ പ്രതിഫലിക്കുന്നു

കഴിഞ്ഞ ഒക്ടോബറിലാണ് നഷ്ടത്തിലായ എയർ ഇന്ത്യ ലേലം ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ടാലസ് നേടിയത്

18,000 കോടി രൂപയ്ക്കായിരുന്നു 68 വർഷങ്ങൾക്ക് ശേഷം എയർഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് തിരികെ നേടിയത്

ടാറ്റ എയർലൈൻസിന്റെ പ്രതാപകാലത്ത് ഉണ്ടായിരുന്ന പ്രതിച്ഛായയും പ്രശസ്തിയും വീണ്ടെടുക്കാനുള്ള അവസരമുണ്ടാകുമെന്നും ഒരു പോസ്റ്റിൽ രത്തൻ ടാറ്റ പറഞ്ഞിരുന്നു

Change Language
Change Language