ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുഇനിരാജ്യത്തിന്റെ സ്റ്റാർട്ടപ്പ് തലസ്ഥാനമല്ലെന്ന്സാമ്പത്തിക സർവ്വേ റിപ്പോർട്ട്
ദേശീയ തലസ്ഥനമായ ഡൽഹി ഇനി ഇന്ത്യയുടെ സ്റ്റാർട്ടപ്പ് തലസ്ഥാനം എന്ന പദവി കൂടി അലങ്കരിക്കും
ബംഗളുരുവിൽ നിന്നും സ്റ്റാർട്ടപ്പ് തലസ്ഥാനമെന്ന പദവി ഡൽഹി നേടിയെന്ന് 2022ലെ സാമ്പത്തിക സർവേ വെളിപ്പെടുത്തുന്നു
2019 ഏപ്രിൽ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ ഡൽഹിയിലുളളത് 5,000 DPIIT അംഗീകൃത സ്റ്റാർട്ടപ്പുകളാണ്
ബാംഗ്ലൂരിൽ ഇക്കാലയളവിൽ 4,514 സ്റ്റാർട്ടപ്പുകളുണ്ടായെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് പറയുന്നു
2021-ൽ ഇന്ത്യയിലെ 555 ജില്ലകളിൽ ഒരു പുതിയ സ്റ്റാർട്ടപ്പ് ഉണ്ടായതായും സാമ്പത്തിക സർവ്വേ റിപ്പോർട്ട് പറയുന്നു
ഈ വർഷം ജനുവരി 10 വരെ ഇന്ത്യയിൽ 61,400 അംഗീകൃത സ്റ്റാർട്ടപ്പുകൾ ഉണ്ടെന്ന് സാമ്പത്തിക സർവേ വെളിപ്പെടുത്തുന്നു.
ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് മാനദണ്ഡ പ്രകാരം, ഒരു കമ്പനി സംയോജിപ്പിച്ച് 10 വർഷം വരെ സ്റ്റാർട്ടപ്പായി അംഗീകരിക്കപ്പെടും
ഈ കമ്പനികൾക്കുളള വരുമാന പരിധി 100 കോടി രൂപ ആയിരിക്കും