ലോകത്തിനു വേണ്ടിയുളള ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ കൂടുതലായി നിർമ്മിക്കാൻ ഗൂഗിൾ തയ്യാറെന്ന് സി ഇ ഒ സുന്ദർ പിച്ചൈ
ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന വിപണികളെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കുകയാണെന്ന് സുന്ദർ പിച്ചൈ പറഞ്ഞു
രാജ്യത്തിന്റെ ഭാവിയിലും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലും കമ്പനിക്കുള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് നിലവിലെ നിക്ഷേപങ്ങളെന്നും ഗൂഗിൾ സിഇഒ
കഴിഞ്ഞ വർഷം ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിനായി 10 ബില്യൺ ഡോളർ ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു
അടുത്തിടെ ഭാരതി എയർടെല്ലിൽ 1 ബില്യൺ ഡോളർ വരെ നിക്ഷേപം ഗൂഗിൾ പ്രഖ്യാപിച്ചു
റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമിലെ 7.73 ശതമാനം ഓഹരികൾക്കായി നേരത്തെ ഗൂഗിൾ 4.5 ബില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു
ഇന്ത്യയിലെ യൂട്യൂബ് കമ്യൂണിറ്റിയുടെ ഭാവിയെ കുറിച്ചും ഗൂഗിൾ സിഇഒ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു
2022-ൽ, സേർച്ച്, മാപ്‌സ്, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ളവ കൂടുതൽ ഉപയോഗപ്രദമാകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു
Type above and press Enter to search. Press Esc to cancel.