channeliam.com
സ്പേസ്ടെക് സ്റ്റാർട്ടപ്പുകളിൽ ഫണ്ടിംഗിൽ കുതിപ്പ്;
2021-ൽ 67.2 മില്യൺ ഡോളറിൽ

സ്പേസ്ടെകുകൾ കുതിക്കുന്നു

രാജ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പുകൾ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. 2021-ൽ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗ് വർദ്ധന198 ശതമാനമെന്ന് കണക്കുകൾ. Tracxn-ൽ നിന്നുളള ഡാറ്റ അനുസരിച്ച്, സ്പേസ്ടെക് സ്റ്റാർട്ടപ്പുകളിലേക്കുളള ഫണ്ടിംഗ് 2021-ൽ 198.67 ശതമാനം ഉയർന്ന് 11 റൗണ്ടുകളിലായി 67.2 മില്യൺ ഡോളറിലെത്തി. 2020-ൽ ഒമ്പത് റൗണ്ടുകളിലായി 22.5 മില്യൺ ഡോളറായിരുന്നു.

ഫണ്ടിംഗിൽ മുന്നിൽ പിക്സൽ

കഴിഞ്ഞ വർഷം മികച്ച ഫണ്ടിംഗ് നേടിയ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകളിൽ സാറ്റലൈറ്റ് അധിഷ്‌ഠിത സേവനങ്ങളും ആപ്ലിക്കേഷനുകളും നൽകുന്ന സ്റ്റാർട്ടപ്പുകളായ പിക്‌സെൽ, ആസ്ട്രോം, ധ്രുവ സ്‌പേസ് എന്നിവ ഉൾപ്പെടുന്നു. ബഹിരാകാശ വിക്ഷേപണ വാഹന നിർമാണ സ്റ്റാർട്ടപ്പുകളായ അഗ്നികുൾ, സ്കൈറൂട്ട് എന്നിവയും ഫണ്ട് സ്വരൂപണത്തിൽ മുൻപന്തിയിലാണ്. ഏറ്റവും കൂടുതൽ ഫണ്ട് ലഭ്യമായ സ്റ്റാർട്ടപ്പാണ് പിക്‌സെൽ. ധനസഹായത്തിന്റെ കാര്യത്തിൽ മാത്രമല്ല, രാജ്യത്ത് 47 പുതിയ സ്‌പേസ്‌ടെക് സ്റ്റാർട്ടപ്പുകൾ ആരംഭിച്ചുവെന്നാണ് സാമ്പത്തിക സർവേ 2022, 2021 റിപ്പോർട്ട് പറയുന്നത്. 2020-ൽ 11-ഉം 2019-ൽ ഏഴും മാത്രമായിരുന്നു രാജ്യത്തെ സ്പേസ്ടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണം. ഇതോടെ രാജ്യത്ത് സജീവമായി പ്രവർത്തിക്കുന്ന സ്‌പേസ്‌ടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണം 101 ആയി.ആഗോളതലത്തിൽ സ്പേസ്‌ടെക് മേഖലയിൽ, സ്‌പേസ് എക്‌സ് സൃഷ്ടിച്ച വിജയം ഈ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു.

സർക്കാർ നയം സ്വീകാര്യത വർദ്ധിപ്പിച്ചു

2020 മധ്യത്തിൽ ബഹിരാകാശ മേഖല സ്വകാര്യമേഖല കമ്പനികൾക്ക് തുറന്നുകൊടുക്കുമെന്ന സർക്കാർ സ്വീകരിച്ച നയത്തിന്റെ സ്വീകാര്യതയാണ് രാജ്യത്ത് ഈ ഫണ്ടിംഗ് കുതിപ്പിന് കാരണമായതെന്ന് പിക്സൽ സ്ഥാപകനും സിഇഒയുമായ അവൈസ് അഹമ്മദ് പറഞ്ഞു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനങ്ങളിൽ പിക്സൽ അതിന്റെ ആദ്യഘട്ട സാറ്റലൈറ്റുകൾ വിക്ഷേപിക്കും. കാർഷിക മേഖലയ്ക്ക് ഉപഗ്രഹ അധിഷ്ഠിത എർത്ത് ഇമേജിംഗ് സൊല്യൂഷനുകൾ നൽകുന്നതിൽ കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ആഗോളതലത്തിൽ 50-ലധികം ക്ലയന്റുകൾക്കായി സ്റ്റാർട്ട്-അപ്പ് ഇതിനകം പ്രവർത്തിക്കുന്നു, നിലവിൽ സൊല്യൂഷനുകൾ നൽകാൻ ഡ്രോണുകൾ ഉപയോഗിക്കുന്നു.ഐഎസ്ആർഒ വഴിയുള്ള ചെലവ് കുറഞ്ഞ ബഹിരാകാശദൗത്യങ്ങൾക്ക് ഇന്ത്യ പ്രശസ്തമാണ്. അതിനൊപ്പം സർക്കാർ സ്വകാര്യമേഖലയ്ക്ക് കൂടി പ്രാധാന്യം നൽകിയത് കൂടുതൽ ഫണ്ടിംഗ് സൃഷ്ടിച്ചുവെന്ന് പ്രൊപ്പൽഷൻ സിസ്റ്റം സ്റ്റാർട്ടപ്പായ ബെലാട്രിക്സ് എയ്‌റോസ്‌പേസിൽ നിക്ഷേപം നടത്തിയിട്ടുള്ള ഇൻഫ്ളെക്‌സർ വെഞ്ച്വേഴ്‌സിന്റെ മാനേജിംഗ് പാർട്ണർ ജതിൻ ദേശായി പറഞ്ഞു.

ഫണ്ട് ഇനിയും വരണം

 ഈ മേഖലയുടെ വികസനത്തിന് പോളിസി അഷ്വറൻസ് വളരെ നിർണായകമാണെന്ന് ഇന്ത്യൻ സ്പേസ് അസോസിയേഷൻ ഡയറക്ടർ ജനറൽ, എ.കെ. ഭട്ട് പറഞ്ഞു. വിദേശ നിക്ഷേപങ്ങളുടെ കാര്യത്തിലും വ്യക്തത വരുത്തണം. ഈ സ്റ്റാർട്ടപ്പുകൾ അടുത്ത ഘട്ടത്തിലേക്ക് പോകുമ്പോൾ കൂടുതൽ ഫണ്ടിംഗ് ആവശ്യമാണ്. 10-20 മില്യൺ ഡോളർ നിക്ഷേപം ആവശ്യമായി വരുമ്പോൾ അവ പൂർണമായും രാജ്യത്തിനകത്ത് നിന്നും വരണമെന്നില്ല. ഇന്ത്യൻ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് ഇപ്പോഴും ഒരു പ്രശ്നമാണെന്ന് അവൈസ് അഹമ്മദ് പറയുന്നു. ഈ മേഖലയിലെ ആദ്യഘട്ട നിക്ഷേപത്തിൽ ഭൂരിഭാഗവും നടത്തിയത് ഇന്ത്യൻ ഫണ്ടുകളാണ്. എന്നാൽ സ്റ്റാർട്ടപ്പുകൾക്ക് പതിനായിരക്കണക്കിന് ഡോളർ സമാഹരിക്കേണ്ടിവരുന്ന പിന്നീടുള്ള ഘട്ടങ്ങളിൽ, രാജ്യത്ത് ഇപ്പോഴും ഫണ്ടിംഗ് ഓപ്ഷനുകളുടെ അഭാവം ഉണ്ട്. വിദേശ നിക്ഷേപം അനിവാര്യമാകുമെന്ന് അവൈസ് അഹമ്മദ് പറയുന്നു. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സെക്ടറിൽ ധാരാളം സ്റ്റാർട്ടപ്പുകളുണ്ടെങ്കിലും റിമോട്ട് സെൻസിംഗ്, ഐഒടികൾ, സാറ്റലൈറ്റ് സൊല്യൂഷനുകൾ എന്നിവ ഉൾപ്പെടുന്ന മറ്റ് ആപ്ലിക്കേഷനുകളിൽ കൂടുതൽ സ്റ്റാർട്ടപ്പുകളെ പ്രതീക്ഷിക്കുന്നതായി കാണാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും എ.കെ. ഭട്ട് കൂട്ടിച്ചേർത്തു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com