channeliam.com

ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ പ്രാദേശിക നിർമാണത്തിന് ജർമ്മൻ വാഹന നിർമ്മാതാവ് ഔഡി

വോളിയം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കുന്നത്

ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ ഓഡി പരിഗണിക്കുകയാണെന്ന് കമ്പനിയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു

കഴിഞ്ഞ ഏഴ് മാസത്തിനിടെ അഞ്ച് EVകളാണ് ഓഡി ഇന്ത്യയിൽ അവതരിപ്പിച്ചത്

e-tron 50, e-tron 55, e-tron Sportback 55, e-tron GT, RS e-tron GT എന്നിവയാണ് വിപണിയിലെത്തിയത്

ഇതുവരെയുളള ഇലക്ട്രിക് ഉല്പന്നങ്ങൾക്ക് ലഭിച്ച മികച്ച പ്രതികരണമാണ് പ്രാദേശീക നിർമാണവും പരിഗണിക്കുന്നതിന് കമ്പനിയെ പ്രേരിപ്പിച്ചത്

2020-ൽ കമ്പനി 1,639 യൂണിറ്റുകൾ വിറ്റപ്പോൾ 2021-ൽ വിൽപന 3,293 യൂണിറ്റായിരുന്നു

രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റിയുടെ സ്വീകാര്യത അളക്കുന്നതിനുള്ള നിരന്തര മൂല്യനിർണ്ണയ പ്രക്രിയയിലാണ് കമ്പനിയെന്ന് ഓഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു

2033 മുതൽ പൂർണമായും ഇലക്‌ട്രിക് സെഗ്മെന്റിലേക്ക് മാറാനുളള പദ്ധതിയിലാണ് ഔഡി

ഔഡിയുടെ എതിരാളിയായ മെഴ്‌സിഡസ് ബെൻസ് EQS ഇലക്ട്രിക് സെഡാൻ പ്രാദേശീകമായി അസംബിൾ ചെയ്യുമെന്നും 2022 നാലാം പാദത്തിൽ വിപണിയിൽ അവതരിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com