ഫുട്‌വെയർ നിർമ്മാതാക്കളായ ബാറ്റ ഇന്ത്യ ലിമിറ്റഡിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം ദിഷ പടാനി
ബാറ്റയുടെ വിവിധ ജനപ്രിയ മോഡലുകൾ ദിഷയിലൂടെ കമ്പനി അവതരിപ്പിക്കും
യുവജനങ്ങളെ ആകർഷിക്കാനും ഫാഷൻ ഫോർവേഡ് ബ്രാൻഡായി അറിയപ്പെടാനുമാണ് ബാറ്റയുടെ പുതിയ നീക്കം
ഫാഷൻ സെൻസിനും ഫിറ്റ്നെസിനും ഒരു ട്രെൻഡ് സെറ്ററായി അറിയപ്പെടുന്ന താരമാണ് ദിഷ പടാനി
മാറുന്ന കാലത്തിനനുസരിച്ച് ബ്രാൻഡ് ഇമേജിൽ മാറ്റം വരുത്താനാണ് ദിഷയുമായുളള സഹകരണമെന്ന് ബാറ്റ ഇന്ത്യ ലിമിറ്റഡ് സിഇഒ ഗുഞ്ജൻ ഷാ പറഞ്ഞു
സ്‌നീക്കറുകൾ, കാഷ്വൽ, 2-മൈൽ ഫാഷൻ ശൈലികൾ കമ്പനി കൂടുതലായി അവതരിപ്പിക്കുന്നുണ്ടെന്ന് ഗുഞ്ജൻ ഷാ പറഞ്ഞു
Bata, Hush Puppies, Naturalizer, Power, North Star, Scholl, Bata Comfit, Bubble Gummers തുടങ്ങി വിവിധ ബ്രാൻഡുകളിൽ പാദരക്ഷകൾ, ആക്സസറീസ്, ബാഗുകൾ എന്നിവ വിപണിയിലെത്തിക്കുന്നു
1,500 സ്റ്റോറുകളിലൂടെ പ്രതിവർഷം 47 ദശലക്ഷത്തിലധികം ജോഡി പാദരക്ഷകൾ ബാറ്റ വിൽക്കുന്നുണ്ട്
കമ്പനിയുടെ ഉൽപ്പന്നങ്ങൾ bata.in-ലും ഇന്ത്യയിലെ ആയിരക്കണക്കിന് മൾട്ടി-ബ്രാൻഡ് ഫുട്‌വെയർ ഡീലർ സ്റ്റോറുകളിലും വിൽക്കുന്നു