SEEDING KERALA 2022, നിക്ഷേപക സാധ്യത തുറന്ന് കേരളത്തിലെ സ്റ്റാർട്ടപ്പുകൾ
80 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സീഡിംഗ് കേരള സമ്മിറ്റ്. സമ്മിറ്റിൽ ഷോർട്ലിസ്റ്റ് ചെയ്യപ്പെട്ട 13 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്കാണ് ഈ നിക്ഷേപം എത്തുന്നത്. എയ്ഞ്ചല്‍ നിക്ഷേപങ്ങളെക്കുറിച്ച് കേരളത്തിലെ നിക്ഷേപകരില്‍ അവബോധം വളര്‍ത്താനും അതു വഴി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനുമാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. ഹൈബ്രിഡ് മോഡലിൽ രണ്ട് ദിവസമായി സംഘടിപ്പിച്ച സമ്മിറ്റിൽ കേരളത്തിനകത്തും പുറത്തു നിന്നുമായി 46 നിക്ഷേപകരാണ് പങ്കെടുത്തത്. ഇതു കൂടാതെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, HNIകൾ എന്നിവരും പങ്കെടുത്തു.
നഷ്ടസാധ്യത കുറഞ്ഞ, ഫണ്ട് ഓഫ് ഫണ്ട് സ്കീമിന്റെ വിജയം കണക്കിലെടുത്ത് പുതിയ സ്കീമിന് അപേക്ഷ ക്ഷണിക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ താത്പര്യപത്രവും പുറത്തിറക്കി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നിക്ഷേപം നടത്തുന്നതിന്‍റെ വിവിധ വശങ്ങള്‍ സീഡിംഗ് കേരളയിലെ വിവിധ പാനലുകള്‍ വിശദമായി ചര്‍ച്ച ചെയ്തു. നിക്ഷേപകര്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വ്യക്തമാക്കി.
Bumberry, Cookd, Zappyhire, Shipnext, Shop Connect, Hyreo, TIEA, Astrek Innovations, Messengerify, Premagic, Finsall, Agnikul, Ubifly എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് നിക്ഷേപം ആകര്‍ഷിച്ചത്.. Speciale ഇന്‍വെസ്റ്റ് ഫണ്ട്, SEA ഫണ്ട്, കേരള എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക്, മലബാര്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക്, ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക്, എന്നീ ഫണ്ടുകളും വികെ മാത്യൂസ്, രവീന്ദ്രനാഥ് കമ്മത്, നവാസ് മീരാന്‍, രാജേഷ് പടിഞ്ഞാറേമഠം എന്നീ High Networth ഇൻഡിവിജ്വൽസുമാണ് നിക്ഷേപ പ്രഖ്യാപനം നടത്തിയത്.
ബഹിരാകാശ സാങ്കേതിക വിദ്യ , സസ്റ്റെയിനബിൾ ഇൻവെസ്റ്റ്മെന്റിൽ എയ്ഞ്ചൽ ഇൻവെസ്റ്റേഴ്സിന്റെ റോൾ, HR TECH, തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ നടന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി 30 ഓളം വിദഗ്ധരാണ് വിവിധ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത്.