റിപ്പോർട്ട് അനുസരിച്ച്, 2020-ലും 2021-ലും മൊത്തം വരുമാനം 5,757 കോടി രൂപ മാത്രമായിരുന്നു, വാർഷിക ശരാശരി 2,900 കോടി രൂപയിൽ താഴെ
2019 ൽ ഏകദേശം 11,000 കോടി രൂപയാണ് ഇന്ത്യൻ ബോക്‌സ് ഓഫീസ് കളക്ട് ചെയ്തത്
പാൻഡെമിക് കാരണം സിനിമാ വ്യവസായത്തിന് ബോക്‌സ് ഓഫീസിൽ കുറഞ്ഞത് 15,000 കോടി നഷ്‌ടമായി
2020-2021 കാലത്തെ ആകെ വിപണി വിഹിതം കണക്കാക്കുമ്പോൾ 29% വിഹിതവുമായി ടോളിവുഡ് ബോളിവുഡിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി
ഹിന്ദിയുടെ വിപണി വിഹിതം 47 ശതമാനത്തിൽ നിന്ന് 27 ശതമാനമായി കുറഞ്ഞു
നാല് ദക്ഷിണേന്ത്യൻ ഭാഷകളുടെ ക്യുമുലേറ്റീവ് ഷെയർ 2019ലെ 36 ശതമാനത്തിൽ നിന്ന് 2020ലും 2021ലും 59 ശതമാനമായി ഉയർന്നു
2020-21ലെ എട്ട് പാദങ്ങളിൽ അഞ്ചിലും തീയറ്ററുകൾ അടച്ചതിനാൽ പൂജ്യമോ തീർത്തും കുറവോ ആയിട്ടുളള ബിസിനസാണ് രേഖപ്പെടുത്തിയിട്ടുളളത്
മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ ആണ് വാർഷിക റിപ്പോർട്ട് തയ്യാറാക്കിയത്
Type above and press Enter to search. Press Esc to cancel.