channeliam.com

ഏഷ്യയിലെ ഏറ്റവും വലിയ Startup കോൺഫറൻസുകളിലൊന്നായ ‘Huddle Global’ ഫെബ്രുവരി 19,20 തീയതികളിൽ


ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ട്-അപ്പ് 

കോൺഫറൻസുകളിലൊന്നായ ‘ഹഡിൽ ഗ്ലോബൽ’ മീറ്റിൽ സ്റ്റാർട്ടപ്പുകൾക്കു അവരുടെ പ്രൊഡക്റ്റുകൾ ഷോക്കേസ് ചെയ്യാനും ടെക്നോളജി സെക്ടറിലെ പ്രമുഖരുമായി സംവദിക്കാനും അവസരം ഒരുങ്ങുന്നു. പാൻഡെമിക്കിന് ശേഷം ലോകത്ത് സ്റ്റാർട്ടപ്പുകൾക്ക് മുന്നോട്ട് പോകാനുള്ള വഴികളും, സാങ്കേതിക വിദഗ്ധരും വ്യവസായ പ്രമുഖരും ചർച്ച ചെയ്യും. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ഉറപ്പ് വരുത്താനും ഹഡിൽ മീറ്റ് മുൻകൈ എടുക്കും.
കേരള സ്റ്റാർട്ട്-അപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ, ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. വ്യവസായ, നിയമ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷനാകും. സംരംഭകർക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായി വിശേഷിപ്പിക്കപ്പെടുന്ന ഹഡിൽ ഗ്ലോബൽ, രണ്ട് ദിവസത്തെ വെർച്വൽ ഇവന്റായാണ് ഇത്തവണ സംഘടിപ്പിക്കപ്പെടുന്നത്. ആഗോളതലത്തിൽ അറിയപ്പെടുന്ന സ്റ്റാർട്ട്-അപ്പ് ഫൗണ്ടേഴ്സ്, മെന്റർമാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ, സർക്കാർ പ്രതിനിധികൾ എന്നിവരും മീറ്റിന്റ ഭാഗമാകും

ടെക് ടോക്കുകൾ, സ്റ്റാർട്ട്-അപ്പ് ഡെമോ, എന്നിവയുമുണ്ടാകും. പിച്ച് സെഷനുകളും മെന്ററിംഗ് സെഷനുകളും കൂടാതെ 30ഓളം മെന്റർമാരുെട നേതൃത്വത്തിൽ ആഗോളതലത്തിലും കേരളത്തിലുമുള്ള സ്റ്റാർട്ടപ്പുകളുടെ സ്റ്റാർട്ട്-അപ്പ് എക്‌സ്‌പോയും സംഘടിപ്പിക്കും. ഫെബ്രുവരി 19 രാവിലെ 11 മണിക്ക് Building AR Lens with Snapchat എന്ന വിഷയത്തിൽ Lakshya Malu(കമ്യൂണിറ്റി സ്ട്രാറ്റജി &പാർട്ണർഷിപ്പ്,സ്നാപ്ചാറ്റ്) നയിക്കുന്ന വർക്ക് ഷോപ്പ് ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ Dev Ramnane(AWS ഹെഡ്-ഗ്രീൻഫീൽഡ് സ്റ്റാർട്ടപ്പ്സ് -ഇന്ത്യ), How we(and you should)think about startup innovation എന്ന വിഷയത്തിൽ മാസ്റ്റർക്ലാസ് നയിക്കും.

കേരളത്തിലെ ഐടി പാർക്കുകളുമായി സഹകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി നടത്തുന്ന ടെക്നോ/ബിസിനസ് സിമ്പോസിയമാണ് കേരള ബ്ലോക്ക്ചെയിൻ സമ്മിറ്റ് 2022. ബ്ലോക്ക്‌ചെയിൻ സ്റ്റാർട്ടപ്പ് ആശയങ്ങൾ കണ്ടെത്തുന്നതിനായി ബ്ലോക്ക്ചെയിൻ ഇന്നൊവേഷൻ ചലഞ്ചും നടത്തും.ബ്ലോക്ക് ചെയിനിലെ നൂതന ഇന്നവേഷനുകളും ബിസിനസ് ആപ്ലിക്കേഷനുകളും സമ്മിറ്റിൽ അവതരിപ്പിക്കപ്പെടും.മികച്ച ബ്ലോക്ക്ചെയിൻ സ്റ്റാർട്ടപ്പ് ആശയങ്ങൾക്ക് 2 ലക്ഷം രൂപയുടെ ഐഡിയ ഗ്രാന്റ് അനുവദിക്കും.ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ പിന്തുടരുന്ന ഏതൊരു വിദ്യാർത്ഥിക്കും ഇന്നൊവേറ്റർക്കും സ്റ്റാർട്ടപ്പിനും ഈ ചലഞ്ചിന് അപേക്ഷിക്കാം.

സുസ്ഥിരമായ സാമൂഹികവും സാമ്പത്തികവും

പാരിസ്ഥിതികവുമായ ഇംപാക്ട് നൽകുന്ന പ്രോഡക്ടുകളോ സർവീസോ നിർമിക്കുന്നതിനും സ്കെയിൽ ചെയ്യുന്നതിനും ടെക്നോളജി സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുന്ന പ്രോഗ്രാമാണ് ഗ്രീൻ ഇന്നൊവേഷൻ ഫണ്ട് ആക്‌സിലറേറ്റർ.പുതിയ കാലാവസ്ഥാ-പാരിസ്ഥിതിക വ്യതിയാനങ്ങളിൽ സൊല്യൂഷനുകൾ നൽകാൻ പ്രാപ്തരായ ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് ഗ്രീൻ ഇന്നവേഷൻ ഫണ്ട് ഡെമോ ഡേ പ്രയോജനപ്പെടുത്താം.

സ്റ്റാർട്ടപ് ഇക്കോസിസ്റ്റത്തിലെ പ്രശ്നങ്ങളും അവസരങ്ങളും ആഗോള വീക്ഷണകോണിൽ നിന്ന് പരിശോധിക്കുന്നതിനായി ഹഡിൽ ഗ്ലോബലിന്റെ ഈ എഡിഷൻ പദ്ധതിയിടുന്നതായി കെഎസ്‌യുഎം സിഇഒ ജോൺ എം തോമസ് പറഞ്ഞു. ഗൂഗിൾ, ഹാബിറ്റാറ്റ്, ജെട്രോ, ഗ്ലോബൽ ആക്‌സിലറേറ്റർ നെറ്റ്‌വർക്ക്, ഐ ഹബ് ഗുജറാത്ത്, നാസ്‌കോം, സിഎസ്‌എൽ എന്നിവയുമായി സ്റ്റാർട്ടപ്പുകൾ ധാരണാപത്രം ഒപ്പുവെക്കുമെന്ന് കേരള സ്ററാർട്ടപ്പ് മിഷൻ അറിയിച്ചു. 2000ത്തിലധികം പേരുടെ പങ്കാളിത്തത്തിനുളള പ്ലാറ്റ്ഫോമാണ് സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കുന്നത്. നിക്ഷേപകർക്ക്, എക്‌സ്‌പോ സന്ദർശിക്കുന്നതിനും സ്റ്റാർട്ടപ്പുകളുമായി സംവദിക്കുന്നതിനും അവസരമുണ്ടാകും. വളർന്നുവരുന്ന സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിന് ഇൻവെസ്റ്റേഴ്സിന് അവസരം ഉണ്ടകും. മികച്ച സ്റ്റാർട്ടപ്പുകളുമായി സംവദിക്കാനും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളെ അടുത്തറിയാനും പരിചയിക്കാനുമുളള അവസരവും ഹഡിൽ ഗ്ലോബൽ നൽകും. സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമായി 2018 മുതൽ കെഎസ്‌യുഎം ഹഡിൽ മീറ്റ് സംഘടിപ്പിച്ച് വരുന്നു. രാജ്യത്തുടനീളമുള്ള 5,000-ലധികം സ്റ്റാർട്ടപ്പുകൾ ഇതിനകം പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com