channeliam.com
India വിട്ടു പോയ Ford Motors, ഇവികൾക്കായി തിരിച്ചെത്തുന്നു

ഇന്ത്യ വിട്ടു പോയ ഫോർഡ് മോട്ടോർ, ഇവികൾക്കായി തിരിച്ചെത്തുന്നു

കയറ്റുമതിക്കായി ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കുകയാണെന്ന് ഫോർഡ് മോട്ടോർ കമ്പനി അറിയിച്ചു

കേന്ദ്ര സര്‍ക്കാരിന്‍റെ പിഎൽഐ പദ്ധതിയിൽ‘ചാമ്പ്യൻ OEM ഇൻസെന്റീവ് സ്‍കീം’ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട 20 കാർ നിർമാതാക്കളിൽ ഒരാളാണ് ഫോർഡ് ഇന്ത്യ

കഴിഞ്ഞ സെപ്റ്റംബറിലാണ് രാജ്യത്ത് പാസഞ്ചർ കാറുകളുടെ വിൽപ്പനയും നിർമ്മാണവും നിർത്താൻ യുഎസ് വാഹന നിർമ്മാതാവ് തീരുമാനിച്ചത്

ചെന്നൈയിലും ഗുജറാത്തിലും ഫോർഡിന് നിർമാണ പ്ലാന്റുകളുണ്ട്

ഇവി നിർമ്മാണത്തിനു ഇതിൽ ഒരു പ്ലാന്റ് ഉപയോഗിക്കുന്നതിനുള്ള സാധ്യത തേടുകയാണെന്ന് കമ്പനി പറഞ്ഞു

വൈദ്യുത വാഹനങ്ങൾ കയറ്റുമതിക്കായി നിർമിക്കുന്നതിനൊപ്പം ആഭ്യന്തര വിപണിയിൽ വിൽക്കുന്നതും കമ്പനി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്

2030 ഓടെ ഇവികളിലും ബാറ്ററികളിലും 30 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ഫോർഡ് മുമ്പ് പറഞ്ഞിരുന്നു

രാജ്യത്തെ നിർമാണം നിർത്തുമ്പോൾ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയുടെ 2 ശതമാനത്തിൽ താഴെ മാത്രമാണ് ഫോർഡിന് ഉണ്ടായിരുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com