channeliam.com

TATA-യുടെ Nano-യ്ക്ക് Electric Version സൃഷ്ടിച്ച് E-Mobility Startup Electra EV

ടാറ്റയുടെ നാനോയ്ക്ക് ഇലക്ട്രിക് വേർഷൻ സൃഷ്ടിച്ച് ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പ് ഇലക്‌ട്ര ഇവി

സാക്ഷാൽ രത്തൻ ടാറ്റ തന്നെ കസ്റ്റം-ബിൽറ്റ് ഇലക്ട്രിക് നാനോയിൽ സവാരി നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

നാല് സീറ്റുകളുള്ള 72V ടാറ്റ നാനോ ഇവിക്ക് 160 കിലോമീറ്റർ വരെ ദൂരപരിധിയാണുളളത്

10 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗതയും പ്രവചിക്കപ്പെടുന്നു

ടാറ്റ മോട്ടോഴ്‌സ് നാനോ ഇവിക്ക് കരുത്ത് പകരുന്നത് സൂപ്പർ പോളിമർ ലിഥിയം അയൺ ബാറ്ററികളാണ്

ഇലക്‌ട്ര ഇവി പങ്കിട്ട ഫോട്ടോയിൽ രത്തൻ ടാറ്റയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡുവും സവാരിയിൽ ഒപ്പമുണ്ടായിരുന്നു

രത്തൻ ടാറ്റയുടെ യാത്രക്ക് ശേഷം ടാറ്റ മോട്ടോഴ്സിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പറഞ്ഞു

രത്തൻ ടാറ്റയാണ് പുനെ ആസ്ഥാനമായി ഇലക്‌ട്ര ഇവി സ്ഥാപിച്ചത്

ടാറ്റ മോട്ടോഴ്‌സിനും മറ്റ് വിവിധ വാഹന നിർമ്മാതാക്കൾക്കും ഇവി പവർട്രെയിൻ സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നു

2020 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ സ്ഥാപനം 115 കോടി രൂപ നേടിയിരുന്നു

ഓഗസ്റ്റ് വരെ ഇലക്‌ട്ര പ്രതിമാസം 100-150 ഇവി കിറ്റുകൾ നിർമ്മിക്കുന്നുണ്ടായിരുന്നു.ഡിമാൻഡ് ഉയർന്നതോടെ 1,000 യൂണിറ്റായി ഉയർത്തേണ്ടി വന്നു

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com