കാറുകൾക്കായി ഒരു ആപ്പ് സ്റ്റോറിനുളള പ്രവർത്തനങ്ങളിലാണ് ടെസ്‌ലയെന്ന് റിപ്പോർട്ട്

കാറുകൾക്കായി ഒരു ആപ്പ് സ്റ്റോറിനുളള പ്രവർത്തനങ്ങളിലാണ് ഇലക്ട്രിക് വാഹനനിർമാതാവ് ടെസ്‌ലയെന്ന് റിപ്പോർട്ട്

കാറുകളുടെ ടച്ച്‌സ്‌ക്രീൻ കൺട്രോൾ പാനലിൽ അവതരിപ്പിക്കാൻ ഒരു ആപ്പ് സ്റ്റോർ ടെസ്‌ല വികസിപ്പിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു

ടച്ച്‌സ്‌ക്രീനിന്റെ ചുവട്ടിൽ കസ്റ്റമൈസ്ഡ് ഐക്കൺ ബാർ അനുവദിക്കുന്ന ഒരു അപ്‌ഡേറ്റ് ടെസ്‌ല പുറത്തിറക്കിയതോടെയാണ് അഭ്യൂഹങ്ങൾ ആരംഭിച്ചത്

ടെസ്‌ല സൈബർ ട്രക്ക് ഡെലിവറി ചെയ്യുന്നതിന് മുമ്പ് ഒരു ടെസ്‌ല ആപ്പ് സ്റ്റോർ ആരംഭിക്കുമെന്നാണ് TheDriven റിപ്പോർട്ട് ചെയ്യുന്നത്

നിക്ഷേപകനായ സോയർ മെറിറ്റിന്റെ ട്വീറ്റ് ടെസ്‌ല ആപ്പ് സ്റ്റോറിനെക്കുറിച്ച് സൂചന നൽകുന്നതാണെന്ന് The Driven പറയുന്നു

ആപ്പ് സ്റ്റോർ അനാച്ഛാദനം ചെയ്യുന്ന സ്റ്റീവ് ജോബ്‌സിന്റെ വീഡിയോ ആണ് മെറിറ്റ് ട്വീറ്റ് ചെയ്തത്

ടെസ്‌ല ഒരു ഹാർഡ്‌വെയർ പോലെ തന്നെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയുമാണെന്ന് മസ്‌ക് അടുത്തിടെ ട്വീറ്റ് ചെയ്തതും ഈ പശ്ചാത്തലത്തിലാണെന്ന് വിലയിരുത്തപ്പെടുന്നു

Change Language
Change Language