കേന്ദ്രസർക്കാരിന്റെ ഓട്ടോ പിഎൽഐ സ്കീമിൽ 20 കമ്പനികൾ തിരഞ്ഞെടുക്കപ്പെട്ടു
പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുടെ ചാമ്പ്യൻ OEM ഇൻസെന്റീവ് സ്കീം പ്രകാരമാണ് 20 അപേക്ഷകർക്ക് അംഗീകാരം
2022 ഏപ്രിൽ 1 മുതൽ തുടർച്ചയായി അഞ്ച് വർഷത്തേക്ക് ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനങ്ങളും ഘടകങ്ങളും സ്കീമിന് കീഴിലുളള ആനുകൂല്യങ്ങൾക്ക് അർഹമാണ്
ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, സുസുക്കി, കിയ, മഹീന്ദ്ര, ഫോർഡ് തുടങ്ങിയ പ്രമുഖ ഫോർ വീലർ നിർമ്മാതാക്കളാണ് സ്കീമിൽ തിരഞ്ഞെടുക്കപ്പെട്ടത്
മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്, ടിവിഎസ് മോട്ടോർ എന്നിവയും ഷോർട്ട്‌ലിസ്റ്റിൽ ഇടംപിടിച്ചു
ഹോപ് ഇലക്ട്രിക് മാനുഫാക്ചറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഒല ഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ പുതുമുഖങ്ങളും ലിസ്റ്റിൽ ഇടം കണ്ടു
2021 സെപ്തംബർ 23-ന് വിജ്ഞാപനം ചെയ്ത ഓട്ടോമൊബൈൽ, ഓട്ടോ ഘടക വ്യവസായത്തിനായുള്ള PLI സ്കീമിന് കീഴിൽ മൊത്തം 115 കമ്പനികൾ അപേക്ഷ സമർപ്പിച്ചിരുന്നു
വാഹന ഘടക നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കംപോണന്റ് ചാമ്പ്യൻ ഇൻസെന്റീവ് സ്‌കീമിന് മാത്രം 92 അപേക്ഷകൾ ലഭിച്ചു
തദ്ദേശീയ വിതരണ ശൃംഖലയിൽ നിക്ഷേപം ആകർഷിക്കാൻ പിഎൽഐ സ്കീം 18 ശതമാനം വരെ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നു
ചാമ്പ്യൻ OEM സ്കീം ഒരു സെയിൽസ് വാല്യൂ ലിങ്ക്ഡ് സ്കീമാണ്, ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങൾക്കും ബാധകമാണ്.
ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങൾക്കുള്ള പിഎൽഐ സ്കീം 25,938 കോടി, അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലിനുള്ള പിഎൽഐ 18,100 കോടി, ഫെയിം 10,000 കോടി രൂപയുമാണ്