channeliam.com
ഇന്ത്യയിലുടനീളമുളള Gold Gym Fitness ശൃംഖല സ്വന്തമാക്കി Fitness വ്യവസായത്തിൽ കരുത്തരായി Cult.fit

ഫിറ്റ്നസിൽ ഗോൾഡുമായി Cult.fit

ഹെൽത്ത് ആന്റ് ഫിറ്റ്‌നസ് പ്ലാറ്റ്‌ഫോമായ Cult.fit ഇന്ത്യയിലുടനീളമുള്ള ഗോൾഡ് ജിം ഫിറ്റ്‌നസ് സെന്റർ ശൃംഖലയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നു.F2 ഫൺ & ഫിറ്റ്‌നസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തതായും അതുവഴി ഇന്ത്യയിലെ ഗോൾഡ്‌ ജിമ്മിന്റെ മാസ്റ്റർ ഫ്രാഞ്ചൈസി പാർട്‌ണറായി മാറുമെന്നും Cult.fit അറിയിച്ചു. ഈ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി, Cult.fit,  മാർക്കറ്റിംഗ് തന്ത്രലൂടെയും ഫ്രാഞ്ചൈസികൾ വഴിയുള്ള സെന്റർ വിപുലീകരണത്തിന് സൗകര്യമൊരുക്കുന്നതിലും വരും വർഷങ്ങളിൽ നിക്ഷേപം നടത്തും. Cult.fit-ന്റെ ഈ നിക്ഷേപം, ഇന്ത്യയിലെ ഏറ്റവും വലിയ ഫിറ്റ്നസ് & വെൽനസ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഏറ്റെടുക്കൽ സഹായകമാകുമെന്ന് കമ്പനി പറയുന്നു. Cult.fit, വരും വർഷങ്ങളിൽ അവരുടെ വളർച്ചയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, മെട്രോ ഇതര നഗരങ്ങളിലും പട്ടണങ്ങളിലും, അതിന്റെ ബിസിനസ്സ് ദേശീയതലത്തിൽ സ്കെയിൽ ചെയ്യുന്നത് തുടരാനാണ് പദ്ധതിയിടുന്നത്.

ഫിറ്റ്നസിലും ഹെൽത്തിലും പുതിയ മുന്നേറ്റം

മികച്ച സാങ്കേതിക മുന്നേറ്റം, മികച്ച ബിസിനസ് അവസരങ്ങൾ, ദീർഘകാലാടിസ്ഥാനത്തിൽ പങ്കാളികൾക്ക് മികച്ച വരുമാനം എന്നിവ സൃഷ്ടിച്ച് ഫിറ്റ്‌നസ് ഇക്കോസിസ്റ്റത്തിൽ മികച്ച മൂല്യം വളർത്തിയെടുക്കാനാണ് ഒരുമിച്ച് ലക്ഷ്യമിടുന്നതെന്ന് Cult.fit ഗ്രോത്ത് ആൻഡ് മാർക്കറ്റിംഗ് ഹെഡ് നരേഷ് കൃഷ്ണസ്വാമി പറഞ്ഞു.24 മാസത്തിനുള്ളിൽ 200 ക്ലബ്ബുകളിലേക്കെത്താനുളള ദൗത്യത്തിലാണ് ഫിറ്റ്‌നസ് ശൃംഖലയെന്ന് ഗോൾഡ്‌സ് ജിം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നിഖിൽ കക്കർ പറഞ്ഞു.ഈ പങ്കാളിത്തത്തോടെ, ഗോൾഡ്‌സ് ജിം ശൃംഖലക്ക് Cult.fit-ന്റെ ശക്തമായ സാങ്കേതിക വിദ്യയും പ്രവർത്തനങ്ങളും പ്രയോജനപ്പെടുത്താൻ കഴിയുമെന്നും നിഖിൽ കക്കർ പറഞ്ഞു

രാജ്യാന്തര വിപുലീകരണം ലക്ഷ്യമിടുന്നു

90ലധികം നഗരങ്ങളിലായി 140ലധികം ഔട്ട്‌ലെറ്റുകളുള്ള ഫിറ്റ്‌നസ് വ്യവസായത്തിലെ രണ്ടാമത്തെ വമ്പനാണ് ഗോൾഡ്‌സ് ജിം. ഒന്നിലധികം ദീർഘകാല ഫ്രാഞ്ചൈസി പങ്കാളിത്തത്തിനൊപ്പം മെട്രോകളിലും ടയർ 2, 3 വിപണികളിലും കരുത്ത് തെളിയിച്ചിട്ടുണ്ട്.ഈ പങ്കാളിത്തത്തോടെ Cult.fit ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ പ്രധാന രാജ്യങ്ങളിലുടനീളം ഗോൾഡ്സ് ജിം ബ്രാൻഡ് വികസിപ്പിക്കാനും ശ്രമിക്കും. Cult.fit അതിന്റെ ടെക് കേന്ദ്രീകൃത പ്രവർത്തനവും ഉപഭോക്തൃ ആപ്പും ഉപയോഗിച്ച് ഗോൾഡിന്റെ എല്ലാ ജിം സെന്ററുകളും പ്രവർത്തനക്ഷമമാക്കും. പ്രീമിയം ഫിറ്റ്‌നസ് സേവനങ്ങളിലേക്കുള്ള ആക്‌സസ് കൂടുതൽ ലളിതവും അഫോഡബിളും ആക്കാൻ നിക്ഷേപം സഹായകമാകുമെന്ന് കൾട്ട് കരുതുന്നു. ഗോൾഡ്‌സ് ജിമ്മുമായുള്ള പങ്കാളിത്തം, കൾട്ട് നെറ്റ്‌വർക്ക് കൂടുതൽ ശക്തിപ്പെടുത്താനും ഫിറ്റ്‌നസിൽ ഏറ്റവും മികച്ചത് നൽകാനും പ്രാപ്തമാക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com