channeliam.com
കേരളത്തിലെ ഭാവി ഇന്നവേറ്റേഴ്സിനെ കണ്ടെത്താനായി സർക്കാരിന്റെ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP)

കേരളത്തിലെ ഭാവി ഇന്നവേറ്റേഴ്സിനെ കണ്ടെത്താനായി കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന് (കെ-ഡിസ്ക്) കീഴിൽ പ്രത്യേകം രൂപകല്പന ചെയ്ത പ്രോഗ്രാമാണ് യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം. നാം ജീവിക്കുന്ന സമൂഹത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഉറച്ച മനസ്സുള്ള യുവതലമുറയെ കണ്ടെത്തുന്നതിനും അവരെ മെന്റർ ചെയ്യുന്നതിനും ലക്ഷ്യമിടുന്ന പരിപാടി, വിപുലമായ പദ്ധതികളോടെയാണ് കുട്ടികളിലേക്ക് എത്തുന്നത്.

ഒരു വർഷത്തെ സ്കോളർഷിപ്പോടെ വിദ്യാർത്ഥികളെ ഗവേഷണ സ്ഥാപനങ്ങളോ പാർട്ണർ സ്ഥാപനങ്ങളോ ആയി ബന്ധിപ്പിക്കുന്നതിനും ഇന്നവേറ്റിവ് ആയ ആശയങ്ങളിൽ ഒരു കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിനുമുള്ള ഒരു എക്കോസിസ്റ്റം വികസിപ്പിക്കുകയാണ് യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ ലക്ഷ്യം

ഓരോ വിദ്യാർത്ഥി ടീമിനും രണ്ട് മുതൽ അഞ്ച് വരെ അംഗങ്ങളാകാം.യംഗ് ഇന്നൊവേറ്റേഴ്‌സ് ചലഞ്ചിൽ ഒരു പ്രൊഡക്റ്റ് നിർമ്മിക്കുന്നതിനോ അല്ലെങ്കിൽ ഒരു ഇന്നവേറ്റീവായ ആശയം വികസിപ്പിക്കുന്നതിനോ മെന്ററിംഗും നെറ്റ്‌വർക്കിംഗും പ്രോഗ്രാം നൽകും.
കൃഷി, മൃഗ സംരക്ഷണം, സഹായ സാങ്കേതികവിദ്യ, ബിസിനസ് മോഡൽ ഇന്നവേഷൻസ്, കാലാവസ്ഥാ വ്യതിയാനവും ദുരന്ത നിവാരണവും, ആധുനിക വൈദ്യ സഹായങ്ങൾ, ബയോ മെഡിക്കൽ ടെക്നോളജി, യുനാനി, സിദ്ധ, ആയുർവേദം, നാച്ചുറോപ്പതി, ഹോമിയോപ്പതി, മാലിന്യ സംസ്കരണം, കൂട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, പ്രായമായവർ നേരിടുന്ന പ്രശ്നങ്ങൾ, അപകടകരമായ മാലിന്യങ്ങളുടെ സംസ്കരണം, ജല സംരക്ഷണ മാനേജ്മെന്റ്, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലാണ് YIP ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കേരളത്തിലെ ഏത് വിഭാഗം വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഇതിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യേണ്ടതിനുളള അവസാന തീയതി ഫ്രെബ്രുവരി 28 ആണ്. രജിസ്ട്രേഷന് ശേഷം, അപേക്ഷകൾ ഡൊമെയ്ൻ കേന്ദ്രങ്ങളിൽ സൂക്ഷ്മമായി പരിശോധിക്കും. പങ്കെടുക്കുന്നവർ വോയ്സ് ഓഫ് കസ്റ്റമർ പരിശീലനത്തിന് വിധേയരാകും. പങ്കെടുക്കുന്നവർ അവരുടെ ആശയം സമർപ്പിക്കുന്നതാണ് അടുത്ത ഘട്ടം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ ജില്ലാതലത്തിൽ നിർദേശങ്ങൾ അവതരിപ്പിക്കും. 8000 ഗ്രൂപ്പുകൾക്ക് 25000 രൂപ സമ്മാനമായി നൽകും. ഇവിടെ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന 2000 ഗ്രൂപ്പുകൾക്ക് 50000 രൂപ സമ്മാനമായി ലഭിക്കും. മൂന്നാം ഘട്ടമായി തിരഞ്ഞെടുക്കപ്പെടുന്ന 900 ടീമുകൾക്ക് പ്രോട്ടോടൈപ്പ് പ്രൊഡക്റ്റ് വികസിപ്പിക്കാൻ 3 വർഷത്തേക്ക് സർക്കാർ സാങ്കേതികവും സാമ്പത്തികവുമായ സഹായവും നൽകും.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com