മലയാളി സ്റ്റാർട്ടപ്പ് Agrimaയെ സ്വന്തമാക്കി BigBasket .അഗ്രിമ നിർമിച്ച കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യയാണ് BigBasket ഏറ്റെടുത്തത്.
അഗ്രിമ ഇൻഫോടെക് ഏറ്റെടുക്കുന്നത് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബിഗ്ബാസ്ക്കറ്റ് സിഇഒ ഹരി മേനോൻ പറഞ്ഞു. ഇപ്പോൾ നമ്മൾ ഓൺലൈനിൽ നിന്ന് ഫിസിക്കൽ ലൈനിലേക്ക് നീങ്ങുകയാണ്. ബിഗ്ബാസ്ക്കറ്റ് ഒരു കൂട്ടം ഫിസിക്കൽ സ്റ്റോറുകൾ ആരംഭിച്ചു. പൂർണമായും മനുഷ്യസമ്പർക്കമില്ലാതെ കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നവയാണ് സ്റ്റോറുകൾ. അതിനാൽ ഉപഭോക്താവ് നേരിട്ട് ചെക്ക്ഔട്ടും പണമടയ്ക്കലും ഉൾപ്പെടെ മുഴുവൻ പ്രക്രിയയും ചെയ്യുന്നു. അഗ്രിമ നിർമിച്ച കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ക്വിക്ക് കൊമേഴ്സ് ആപ്ലിക്കേഷനിൽ ഇത് ഉപയോഗിക്കുന്നുണ്ട്. AI, ML എന്നിവയിലെ ഈ വൈദഗ്ദ്ധ്യം ഉപയോഗിക്കുന്നതിന് സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഹരി വ്യക്തമാക്കി.
വരും ദിവസങ്ങളിൽ BigBasket-ൽ നിന്ന് കാണാവുന്ന നിരവധി സാങ്കേതിക കണ്ടുപിടിത്തങ്ങളെ സമ്പുഷ്ടമാക്കാനും മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഗ്രോസറി മേഖലയിൽ യഥാർഥത്തിലുളള ഇന്നൊവേഷൻ യാഥാർത്ഥ്യമാക്കാൻ അഗ്രിമ ടീമുമായി ബിഗ്ബാസ്ക്കറ്റ് സഹകരിച്ച് പ്രവർത്തിക്കും.
കൊച്ചി ശ്രീനാരായണഗുരു എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളായ അനൂപ് ബാലകൃഷ്ണന്‍, നിഖില്‍, അരുണ്‍ രവി എന്നിവരാണ് അഗ്രിമ ഇൻഫോടെക്കിന്റെ സ്ഥാപകർ. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പാണ് അഗ്രിമ ഇൻഫോടെക്ക്. അഗ്രിമ ഇൻഫോട്ടെക്കിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം ബിഗ്ബാസ്ക്കറ്റിന്റെ ഭാഗമായി.
കേരളത്തിൽ ടെക്നോളജി പ്രൊഡക്ടുകൾ വിജയിക്കില്ലെന്ന് പൊതുവെ പറയാറുണ്ടെങ്കിലും ടെക്ക് സ്റ്റാർട്ടപ്പുകൾക്ക് വളരാൻ പറ്റിയ ഇടമാണ് കേരളമെന്ന് അഗ്രിമ ഇൻഫോടെക്ക് സിഇഒ അനൂപ് ബാലകൃഷ്ണൻ വ്യക്തമാക്കി.ഇത് എല്ലാ സംരംഭകർക്കും മുന്നോട്ട് പോകാനുള്ള ഊർജ്ജം പകരുമെന്നുും അനൂപ് ചാനൽ അയാം ഡോട് കോമിനോട് പറഞ്ഞു .
മൂവരും ചേര്‍ന്ന് രൂപം നല്‍കിയ ആർട്ടിഫ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള റെസിപ്പീ ബുക്ക് എന്ന ബ്രാന്‍ഡ് അടുക്കളയിലെ ന്യൂജന്‍ വിപ്ലവം സൃഷ്ടിച്ചിരുന്നു..ഗൂഗിളിന്റെ എഡിറ്റേഴ്സ് ചോയിസിന് അര്‍ഹരാകുന്ന ആദ്യത്തെ ഇന്ത്യന്‍ ആപ്പ് കൂടിയാണ് റസീപ്പി ബുക്ക്.