channeliam.com

രാജ്യത്ത് EVകൾക്കായി ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി Ashok Leyland

രാജ്യത്ത്  ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിനായി ഒരു പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി അശോക് ലെയ്‌ലാൻഡ്

ബദൽ ഇന്ധന സാങ്കേതികവിദ്യയ്ക്കായി 500 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിടുന്നു

ഇലക്ട്രിക് വാഹന പോർട്ട്‌ഫോളിയോ വികസിപ്പിക്കുന്നതിനൊപ്പം പുതിയ എഞ്ചിനുകൾ വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു

വാണിജ്യ വാഹന ശ്രേണിക്ക് സിഎൻജി, ഹൈഡ്രജൻ, ഇലക്ട്രിക് തുടങ്ങിയ ബദൽ ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള പവർട്രെയിനുകൾ വികസിപ്പിക്കുന്നതിനാണ്  നിക്ഷേപം

ആഭ്യന്തര, സാർക്ക് വിപണികൾക്കായി ദോസ്ത്, ബഡാ ദോസ്ത് മോഡലുകൾ ഉപയോഗിക്കുമെന്ന് അശോക് ലൈലാൻഡ് എക്സിക്യുട്ടിവ് ചെയർമാൻ ധീരജ് ഹിന്ദുജ പറഞ്ഞു

യൂറോപ്യൻ-യുഎസ് മാർക്കറ്റുകൾക്കായി EV കൾക്ക് യുകെ ആസ്ഥാനമായുള്ള സ്വിച്ച് മൊബിലിറ്റി വഴി കമ്പനി ഇതിനകം 200 മില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്

സ്‌പെയിനിൽ,ഒരു നിർമ്മാണ ഗവേഷണ-വികസന കേന്ദ്രവും കമ്പനി സജ്ജികരിക്കുന്നുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com