2023 ലെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സെഷന് മുംബൈ ആതിഥേയത്വം വഹിക്കും

2023 ലെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സെഷന് മുംബൈ ആതിഥേയത്വം വഹിക്കും

ബെയ്‌ജിംഗിൽ നടന്ന 139-ാമത് ഐഒസി സെഷനിൽ, 2023 ലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷൻ മുംബൈയിൽ നടത്താനുള്ള അവകാശം ഇന്ത്യ നേടി

1983 ന് ശേഷം ആദ്യമായാണ് ഇന്ത്യ ഐഒസി സെഷന് ആതിഥേയത്വം വഹിക്കുന്നത്

ഐഒസിയുടെ 2023-ലെ സെഷൻ മുംബൈ ജിയോ വേൾഡ് സെന്ററിൽ നടക്കും

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായ നിത അംബാനിയുടെ ശ്രമങ്ങളും IOC സെഷൻ ഇന്ത്യയിലേക്കെത്തിച്ചു

2016 മുതൽ ഐഒസി അംഗമെന്ന നിലയിൽ നിത അംബാനി ഇന്ത്യയിലെ കായികരംഗത്ത് ശ്രദ്ധേയ പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്

ഐഒസി സെഷൻ 2023-ന് മുംബൈ ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യൻ കായികരംഗത്തെ ഒരു സുപ്രധാന നിമിഷമാകുമെന്ന് നിത അംബാനി പറഞ്ഞു

അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി അംഗ രാജ്യങ്ങളുടെ പൊതുയോഗമാണ് ഐഒസി സെഷൻ

ഐ‌ഒ‌സി സെഷൻ 2023 കായിക ലോകത്തെ പ്രമുഖരും ആഗോള മാധ്യമങ്ങളും ഉൾപ്പെടെ 800-1000 അംഗങ്ങളെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു

രാജ്യത്തുടനീളമുള്ള റിലയൻസ് ഫൗണ്ടേഷന്റെ കായിക സംരംഭങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് നിത അംബാനിയാണ്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version