channeliam.com

വിദേശത്തെ ആദ്യ IIT യുഎഇയിൽ സ്ഥാപിക്കുന്നതിന്  ഇരു രാജ്യങ്ങളും കരാറിലെത്തി

വിദേശത്തെ ആദ്യ IIT യുഎഇയിൽ സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ

ഇരുരാജ്യങ്ങളും തമ്മിലുളള ഏറ്റവും പുതിയ വ്യാപാര കരാറിന്റെ ഭാഗമായിട്ടാണ് IIT സ്ഥാപിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടന്ന വെർച്വൽ ഉച്ചകോടിയിലാണ് കരാർ ഒപ്പുവെച്ചത്

5 വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 100 ബില്യൺ യുഎസ് ഡോളറായി ഉയർത്താൻ ലക്ഷ്യമിട്ടുള്ളതാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ

ടെക്നോളജി, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ഹൈഡ്രജന്‍ ഡവലപ്മെന്റ്സ് , സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയിൽ ഇരുരാജ്യങ്ങളും സഹകരിക്കും

ഇരുരാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അത്തരം പ്ലാറ്റ്‌ഫോമുകൾ വളർച്ചയ്ക്ക് അടിസ്ഥാനമായി ഉപയോഗിക്കുന്നതിനും
ധാരണയിലെത്തി

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാജ്യങ്ങള്‍ എങ്ങനെ സഹകരിക്കണമെന്നതിന് ഉത്തമ മാതൃകയായി യുഎഇയിലെ ഐഐടി മാറുമെന്നു യുഎഇ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ പറഞ്ഞു

1961 ലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആക്ട് പ്രകാരമാണ് രാജ്യത്തെ IITകൾ നിയന്ത്രിക്കുന്നത്

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ IIT ക്ക് നിലവിൽ 23 കേന്ദ്രങ്ങളാണ് രാജ്യത്തുളളത്

ഇരുപത്തി നാലാമത്തെ കേന്ദ്രമായിട്ടാവും യുഎഇ IIT ക്യാമ്പസ് സ്ഥാപിതമാവുക

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com