channeliam.com
Gaming Industry വളർച്ച അപ്രതീക്ഷിത വേഗത്തിൽ; ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും

തൊഴിലവസരങ്ങളുമായി Gaming

ഇന്ത്യയിലെ ഗെയിമിംഗ് വ്യവസായത്തിന്റെ വളർച്ച അപ്രതീക്ഷിത വേഗത്തിലാണ്. ഗെയിമിംഗ് വ്യവസായം ഇപ്പോൾ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു. ഈ മേഖലയ്ക്ക് രാജ്യത്ത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. നിരവധി ഗെയിമിംഗ് സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾ അടുത്ത കുറച്ച് വർഷങ്ങളിൽ വളർച്ച ലക്ഷ്യമിട്ട് നിയമന പദ്ധതികൾ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ, ആനിമേഷൻ, വിഷ്വൽ ഇഫക്‌റ്റുകൾ, ഗെയിമിംഗ്, കോമിക്‌സ് മേഖലകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ, ഗെയിമിംഗ് കമ്പനികൾക്ക് അത് ഏറെ ആശ്വാസം പകർന്ന വാർത്തയായിരുന്നു.

നിരോധനങ്ങൾ ലക്ഷ്യം കണ്ടില്ല

ഏതാനും മാസങ്ങൾക്ക് മുമ്പ്, നിയന്ത്രണങ്ങൾ മേഖലയുടെ വളർച്ചയെ തടസ്സപ്പെടുത്തുമെന്നായിരുന്നു അവരുടെ ആശങ്ക.അടുത്തിടെ, ഓൺലൈൻ ഗെയിമുകളിലെ പങ്കെടുക്കുന്നത് നിരോധിക്കാനും ക്രിമിനൽ കുറ്റമാക്കാനും ലക്ഷ്യമിട്ടുള്ള കർണാടക പോലീസ് (അമൻഡ്മെന്റ്) ആക്ട് 2021ലെ ഭേദഗതികൾ കർണാടക ഹൈക്കോടതി റദ്ദാക്കിയപ്പോൾ, അത് രാജ്യത്തെ 930 മില്യൺ ഡോളറിന്റെ ഗെയിമിംഗ് വ്യവസായത്തിന് വലിയ ആശ്വാസമായി.കർണാടക ഹൈക്കോടതിയുടെ തീരുമാനം ശരിയായ ദിശയിലാണെന്ന് ഓൾ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷന്റെ (എഐജിഎഫ്) ചീഫ് എക്‌സിക്യൂട്ടീവ് റോളണ്ട് ലാൻഡേഴ്‌സ് പറഞ്ഞു. “സംസ്ഥാനത്ത് നിന്ന് നിയമവിരുദ്ധമായ ചൂതാട്ട ആപ്പുകൾ ഉന്മൂലനം ചെയ്യുന്നതിനിടയിൽ, നിയമാനുസൃത ഗെയിമിംഗ് കമ്പനികളെ സുരക്ഷിതത്വത്തോടെ പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്ന ഒരു വ്യക്തമായ നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കുന്നതിന് സർക്കാരുമായും തല്പരകക്ഷികളുമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Mobile Phone ആണ് വളർച്ചാ ഘടകം

നിരവധി ലോക്ക്ഡൗണുകളിലേക്കും നിയന്ത്രണങ്ങളിലേക്കും പാൻഡെമിക് നീണ്ടുപോയപ്പോൾ ഇന്ന് ആഗോള ഗെയിമിംഗ് വിപണിയിലെ വമ്പൻമാരിൽ ഒരാളായ ഇന്ത്യയിലെ ഗെയിമിംഗ് വ്യവസായത്തെയും അത് മാറ്റിമറിച്ചു. ഇന്ത്യയിലെ ഇന്റർനെറ്റ് വ്യാപനം 30 ശതമാനമാണ്.
രാജ്യത്ത് 560 ദശലക്ഷത്തിലധികം ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്, ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്റർനെറ്റ് ഉപഭോക്താവാണ് ഇന്ത്യ. മാറുന്നു. മൊബൈൽ ഫോൺ ഉപയോക്താക്കൾ വ്യവസായത്തിന്റെ 85 ശതമാനവും, പിസി ഉപയോക്താക്കൾ 11 ശതമാനവും ടാബ്‌ലെറ്റ് ഉപയോക്താക്കൾ വെറും 4 ശതമാനവുമാണ്. കഴിഞ്ഞ അഞ്ച് വർഷമായി 15 ശതമാനം വളർച്ചാ നിരക്കിൽ അഫോഡബിൾ സ്‌മാർട്ട്‌ഫോണുകൾ വ്യാപകമായിരുന്നു. ഇന്ത്യയിലെ ഗെയിമിംഗ് വിപണിയുടെ പ്രാഥമിക വളർച്ചാ ഘടകം മൊബൈലാണെന്ന് വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പറഞ്ഞു. കൂടാതെ, ലോകത്തിലെ ഏറ്റവും കുറഞ്ഞ ഡാറ്റ താരിഫുകൾ പിന്തുണയ്ക്കുന്ന അതിവേഗ 4G ഇന്റർനെറ്റ് ലഭ്യമാക്കിയതും ഗെയിമിംഗ് സെക്ടറിനെ പിന്തുണച്ചു.

മൊബൈലിൽ കളിക്കുന്നവർ 45%

ഇന്ത്യയിലെ 45 ശതമാനം മൊബൈൽ ഉപയോക്താക്കളും പാൻഡമിക് സമയത്ത് സ്മാർട്ട്‌ഫോണുകളിൽ ഗെയിമുകൾ കളിക്കാൻ തുടങ്ങിയതായി ഇൻവെസ്റ്റ് ഇന്ത്യ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി.ഇന്ത്യയിലെ ഓൺലൈൻ ഗെയിമർമാരുടെ എണ്ണം 2018-ൽ ഏകദേശം 250 ദശലക്ഷം ഗെയിമർമാരിൽ നിന്ന് 2020-ന്റെ മധ്യത്തോടെ ഏകദേശം 400 ദശലക്ഷമായി വർദ്ധിച്ചതായി കെപിഎംജി റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ക്രമാനുഗതമായി വളരുന്ന ഇത് 2025-ഓടെ മൂല്യത്തിൽ മൂന്നിരട്ടിയായി 3.9 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com