channeliam.com
ക്വിക്ക് സർവീസ് ആപ്പ് ഉപയോഗം വ്യാപകം;ഓൺലൈൻ ഗ്രോസറി കരുത്താർജ്ജിക്കുന്നു

ഡെലിവറി സമയം കുറച്ച ക്വിക്ക് സേവനം

കോവിഡ് കാലത്ത് രാജ്യത്ത് വ്യാപകമായ ഓൺലൈൻ ഗ്രോസറി ഇന്ന് സർവ്വസാധാരണമായി മാറിയിരിക്കുന്നു. രാജ്യത്തെ നാല് കുടുംബങ്ങളിൽ ഒരാൾ എന്ന നിലയ്ക്ക് ഓൺലൈനായി പലചരക്ക് സാധനങ്ങൾ വാങ്ങാൻ ക്വിക്ക് സർവീസ് ആപ്പുകൾ ഉപയോഗിക്കുന്നുവെന്ന് സർവ്വേ കണ്ടെത്തി. 2020 മാർച്ചിൽ പാൻഡമികിന്റെ ആദ്യ ഘട്ടം മുതൽ, നിരവധി കുടുംബങ്ങൾ എല്ലാത്തരം ഷോപ്പിംഗ് ആവശ്യങ്ങൾക്കുമായി ഇ-കൊമേഴ്‌സ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും ആകൃഷ്ടരായിരുന്നു. അവർക്ക് ആവശ്യമുള്ളത് വീട്ടുപടിക്കൽ എത്തുകയും മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുകയും ചെയ്യുന്നതിനാൽ ക്വിക്ക് കൊമേഴ്സ് ആപ്പുകൾക്ക് വളരെ വേഗം പ്രചാരം നേടാനായി. ക്വിക്ക് കൊമേഴ്സിന്റെ ആവിർഭാവം ഡെലിവറി സമയം 12-24 മണിക്കൂറിൽ നിന്ന് 10-60 മിനിറ്റായി കുറച്ചു കൊണ്ട് ഡെലിവറി ലാൻഡ്‌സ്‌കേപ്പിനെ മാറ്റിയെന്ന് ലോക്കൽ സർക്കിൾസ് റിപ്പോർട്ട് പറയുന്നു.

2025 ഓടെ 5 ബില്യൺ ഡോളർ വിപണി

പലചരക്ക് സാധനങ്ങൾ ഓൺലൈനായി വാങ്ങുന്നവരിൽ 8 ശതമാനം പേരും അതിവേഗ ഡെലിവറിക്കാണ് മുൻഗണന നൽകുന്നത്. അതേസമയം 86 ശതമാനം ഷോപ്പർമാരുടെയും പ്രധാന മാനദണ്ഡം സെലക്ഷൻ, ലഭ്യത, മൂല്യം എന്നിവയാണ്.10 വീടുകളിൽ ഒരാൾ ക്വിക്ക് കൊമേഴ്‌സ് ആപ്പുകൾ വഴി പ്രതിമാസം 10 ഓർഡറുകൾ നൽകുന്നുണ്ട്. ഫാസ്റ്റ് ഡെലിവറി ആപ്പുകൾ ഉപയോഗിക്കുന്ന കുടുംബങ്ങളിൽ 71 ശതമാനം പേരും അവശ്യസാധനങ്ങൾ അല്ലെങ്കിൽ ഭക്ഷണസാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. 29 ശതമാനം പേർ അവരുടെ ദൈനംദിന പലചരക്ക് സാധനങ്ങൾ വാങ്ങുന്നു.പൈലറ്റ് പ്രോഗ്രാമിൽ ഇൻസ്റ്റമാർട്ട്,ബ്ലിങ്കിറ്റ്,ഫ്ലിപ്കാർട്ട് എന്നിവ ഡെലിവറിയിൽ മുന്നിലെത്തിയപ്പോൾ ബിഗ് ബാസ്കറ്റ്, സെലക്ഷനിലും സർവീസിലും ഒന്നാമതായെന്ന് സർവ്വെ സൂചിപ്പിക്കുന്നു. ആമസോൺ ഫ്രഷ്, സർവീസിലാണ് മുന്നിലെത്തിയതെങ്കിൽ ജിയോമാർട്ട് വാല്യുവിലും സെലക്ഷനിലും റേറ്റിംഗ് നേടി. പുതിയ പ്ലാറ്റ്‌ഫോമായ സെപ്‌റ്റോ,ഓല ഡാഷ് എന്നിവയും ഫാസ്റ്റ് ഗ്രോസറി ‍ഡെലിവറിയിൽ ഇപ്പോൾ രംഗത്തുണ്ട്. കഴിഞ്ഞ വർഷം പുറത്തിറക്കിയ റെഡ്‌സീർ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ ക്വിക്ക് കൊമേഴ്സ് മേഖല അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10-15 മടങ്ങ് വളർച്ച നേടി 2025 ഓടെ 5 ബില്യൺ ഡോളർ വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്തെ 272 ജില്ലകളിലെ വീടുകളിൽ നിന്ന് 30,000-ത്തിലധികം പ്രതികരണങ്ങൾ സർവേയ്ക്ക് ലഭിച്ചു. പ്രതികരിച്ചവരിൽ 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളുമാണ്. ലോക്കൽ സർക്കിൾസ് പ്ലാറ്റ്‌ഫോം വഴിയാണ് സർവേ നടത്തിയത്.
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com