ഈ സഹകരണം ഭാവിയിൽ അസറ്റ് അലോക്കേഷനും വിപുലീകരണത്തിനുമുള്ള അവസരങ്ങൾ തുറക്കുമെന്ന് Hero MotoCorp CMD Pawan Munjal പറഞ്ഞു
രണ്ട് സ്ഥാപനങ്ങളും ആദ്യം നിലവിലുള്ള ഫ്യുവൽ സ്റ്റേഷനുകളുടെ ശൃംഖലയിൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കും
ആദ്യഘട്ടത്തിൽ ഡൽഹിയിലും ബെംഗളൂരുവിലും തുടങ്ങി ഒമ്പത് നഗരങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും
പിന്നീട് രാജ്യത്തുടനീളം ചാർജ്ജിംഗ് നെറ്റ്‌വർക്ക് വ്യാപിപ്പിക്കും
ഓരോ ചാർജിംഗ് സ്റ്റേഷനിലും DC, AC ചാർജറുകൾ ഉൾപ്പെടെ ഒന്നിലധികം Charging പോയിന്റുകൾ ഉണ്ടായിരിക്കും
കൂടാതെ എല്ലാ ഇരുചക്ര വാഹനങ്ങൾക്കും Charging സൗകര്യം ഉപയോഗിക്കുന്നതിന് ലഭ്യമാകും
ഇടപാടുകൾ പണരഹിതവും ഹീറോ മോട്ടോകോർപ്പ് മൊബൈൽ ആപ്പിലൂടെയുമായിരിക്കും
ഉപഭോക്താക്കൾക്കായി ഏറ്റവും മികച്ച ഇവി ചാർജിംഗ് സൊല്യുഷൻ നൽകുന്നതിന് ഹീറോ മോട്ടോകോർപ്പുമായുള്ള സഖ്യം സഹായിക്കുമെന്ന് ബിപിസിഎൽ സിഎംഡി അരുൺ കുമാർ സിംഗ് പറഞ്ഞു