channeliam.com
Electric Vehicle രംഗത്ത് ആധിപത്യം ശക്തമാക്കാൻ Ola Electric battery Plant ആസൂത്രണം ചെയ്യുന്നു

 

ഇലക്ട്രിക് വാഹന രംഗത്ത് ആധിപത്യം ശക്തമാക്കാൻ Ola Electric ബാറ്ററി പ്ലാന്റ് ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്

50 ഗിഗാവാട്ട് ബാറ്ററി പ്ലാന്റ് സ്ഥാപിക്കുന്നതിനാണ് Ola Electric പദ്ധതിയിടുന്നത്

2023 ഓടെ 1Gwh ബാറ്ററി കപ്പാസിറ്റി സജ്ജീകരിക്കുകയും അടുത്ത 3-4 വർഷത്തിനുള്ളിൽ 20GWh ആയി വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രാരംഭ പദ്ധതി

10 മില്യൺ ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമ്മിക്കാനുള്ള വാർഷിക ലക്ഷ്യം കൈവരിക്കാൻ ഒലയ്ക്ക് 40Gwh ബാറ്ററി ശേഷി വേണ്ടിവരുമെന്നു കണക്കാക്കുന്നു

ശേഷിക്കുന്നത് ഭാവിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഇലക്‌ട്രിക് കാറുകൾക്കായിരിക്കുമെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി

നിലവിൽ ദക്ഷിണ കൊറിയയിൽ നിന്ന് ബാറ്ററി സെല്ലുകൾ ഇറക്കുമതി ചെയ്യുന്ന ഒല, അഡ്വാൻസ്ഡ് സെൽ -ബാറ്ററി ടെക്നോളജി കമ്പനികളിൽ നിക്ഷേപിക്കാനും പദ്ധതിയിടുന്നു

ഇന്ത്യയിൽ ബാറ്ററി ഗവേഷണ വികസന സൗകര്യം സ്ഥാപിക്കുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു

CATL, LG എനർജി സൊല്യൂഷൻസ്, പാനസോണിക് എന്നിവയുൾപ്പെടെ ഒരുപിടി ഏഷ്യൻ കമ്പനികളാണ് ബാറ്ററി സെൽ നിർമ്മാണത്തിൽ ആധിപത്യം പുലർത്തുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com