ടെക്നോളജി സംരംഭങ്ങളിലെ നിക്ഷേപക സാധ്യത തേടി ‘Ignite 2022’

കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ദുബായിലെ നിക്ഷേപകരുമായി ബന്ധിപ്പിക്കാൻ അവസരം തുറക്കുന്നു. ടെക്നോളജി സംരംഭങ്ങളിലും സ്റ്റാർട്ടപ്പുകളിലും നിക്ഷേപിക്കാൻ മിഡിൽ ഈസ്റ്റിലെ സംരംഭകരെ പ്രചോദിപ്പിക്കുന്നതിന് സംഘടിപ്പിച്ച ‘ഇഗ്‌നൈറ്റ് 2022’ വ്യവസായികളുടെയും ഇൻവെസ്റ്റേഴ്സിന്റെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളായ വ്യവസായികളെ ഉൾപ്പെടുത്തി എയ്ഞ്ചൽ ഇൻവെസ്റ്റേഴ്സ് നെറ്റ് വർക്ക് രൂപീകരിക്കുകയായിരുന്നു ഇഗ്നൈറ്റിന്റെ ലക്ഷ്യം. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി സംരംഭകരും വ്യവസായികളും ഗവൺമെന്റ് പ്രതിനിധികളും മീറ്റിന്റെ ഭാഗമായി. സ്റ്റാർട്ടപ്പുൾക്ക് ദുബായിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ Dubai Technology Entrepreneur Campus – Dtec മായി കേരള സ്റ്റാർട്ടപ്പ് മിഷൻ ധാരണാപത്രം ഒപ്പുവെക്കും.

യുഎഇയിലെ വ്യവസായികളുടെ കൂട്ടായ്മ ഇന്റർനാഷണൽ പ്രോമോട്ടേഴ്സ് അസോസിയേഷൻ (IPA), കേരള സ്റ്റാർട്ടപ്പ് മിഷൻ, മലയാളി ഇ-കൊമേഴ്സ് ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്ഫോമായ മലയാളി ബിസിനസ്ഡോട്ട്കോം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഇഗ്നൈറ്റ് സംഘടിപ്പിച്ചത്. നോളജ് എക്കോണമിയിലേക്ക് കാലം മാറുമ്പോൾ കേരളത്തിൽ നിന്ന് ഉൾപ്പടെയുള്ള മികച്ച സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപിക്കാൻ ഏറെ അവസരങ്ങളുണ്ടെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ ഡയറക്ടർ പിഎം റിയാസ് പറഞ്ഞു

എയ്ഞ്ചൽ ഇൻവെസ്റ്റ്മെന്റിന്റെ ആവശ്യകതയെക്കുറിച്ചുള്ള മാസ്റ്റർക്ലാസ് മലബാർ എയ്ഞ്ചൽ നെറ്റ്വർക്ക് ചെയർമാൻ ഷിലൻ സഗുണൻ നേതൃത്വം നൽകി. സംരംഭക യാത്രയിലെ വെല്ലുവിളികളെക്കുറിച്ചും ടെക്നോളജി, ഈ മേഖലയിൽ വരുത്തിയ മാറ്റവും ഫ്രഷ് ടു ഹോം കോ ഫൗണ്ടർ മാത്യു ജോസഫ് ദുബായിലെ സംരംഭകരുമായി പങ്കുവെച്ചു. IOT യിലെ പുതിയ സാധ്യതയെക്കുറിച്ച് iWire Group ചെയർമാൻ Ahmed Fasih Akhtar വിശദീകരിച്ചു. സ്റ്റാർട്ടപ്പ് യാത്രയെക്കുറിച്ചാണ് Survery Sparrow ഫൗണ്ടർ ഷിഹാബ് വിശദീകരിച്ചത്.

കേരള സ്റ്റാർട്ടപ്പ് മിഷനിലെ Foaps എന്ന സ്റ്റാർട്ടപ്പിൽ iwire global നടത്തുന്ന ഫണ്ടിംഗിന്റെ പ്രഖ്യാപനവും നടന്നു. Farmers Fresh Zone, Channel Iam.com, Transight സ്റ്റാർട്ടപ്പുകളുടെ പിച്ചിംഗും ഇഗ്നൈറ്റിൽ നടന്നു. ഐപിഎ ചെയർമാൻ വി കെ ഷംസുദീൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രതിനിധികളായ നാസിഫ്, റാസിഖ്, ജിനേഷ് എന്നിവർ ഇഗ്നൈറ്റിന് നേതൃത്വം നൽകി. വിവിധ കമ്പനികളുടെ എക്സ്പോയും ഇഗ്നൈറ്റിനോട് അനുബന്ധിച്ചുണ്ടായിരുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version