ഡൽഹി – ലണ്ടൺ ഹീത്രോ (LHR) റൂട്ടിൽ ശേഷി വർധിപ്പിച്ച് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ (AI). 2025/26 നോർത്തേൺ വിന്റർ സീസണിനായാണ് എയർ ഇന്ത്യയുടെ നീക്കം. തുടക്കത്തിൽ ആസൂത്രണം ചെയ്ത മൂന്ന് പ്രതിദിന സർവീസുകൾക്ക് പകരം, 2025 ഒക്ടോബർ 26നും 2026 മാർച്ച് 28നും ഇടയിൽ എയർലൈൻ നാല് പ്രതിദിന വിമാന സർവീസുകൾ നടത്തും.

എയർബസ് എ350-900, ബോയിംഗ് 787-9 വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. ഇതിലൂടെ ഏറ്റവും മത്സരാധിഷ്ഠിതമായ ദീർഘദൂര വിപണികളിലൊന്നായ ലണ്ടൺ റൂട്ടിൽ എയർ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെചും. എയർലൈനിന്റെ നിലവിലുള്ള ഫ്ലീറ്റ് നവീകരണത്തെയും അന്താരാഷ്ട്ര വിപുലീകരണ തന്ത്രത്തെയും അടിവരയിടുന്നതാണ് മാറ്റമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

air india boosts capacity on the delhi-london heathrow (lhr) route, launching a fourth daily flight for the 2025/26 northern winter season starting oct 26.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version