Crompton Greaves ബട്ടർഫ്ലൈ ഗാന്ധിമതി അപ്ലയൻസസിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങുന്നു
ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് ബട്ടർഫ്ലൈ ഗാന്ധിമതി അപ്ലയൻസസിന്റെ ഭൂരിഭാഗംഓഹരികളും വാങ്ങാൻ തയ്യാറെടുക്കുന്നു
ബട്ടർഫ്ലൈ ഗാന്ധിമതി അപ്ലയൻസസിന്റെ 81 ശതമാനം ഓഹരികൾ 2,076 കോടി രൂപയ്ക്ക് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് വാങ്ങും
ഒരു ഇക്വിറ്റി ഷെയറിന് 1,403 രൂപയ്ക്ക് 55% ഷെയറുകളുടെ ഏറ്റെടുക്കൽ 1,379.68 കോടി രൂപ വിലമതിക്കുന്നതാണ്
ബട്ടർഫ്‌ളൈയുടെ പൊതു ഓഹരി ഉടമകളിൽ നിന്ന് 26 ശതമാനം വരെ ഓഹരികൾ ഏറ്റെടുക്കുന്നതിന് നിർബന്ധിത ഓപ്പൺ ഓഫർ ആരംഭിക്കും
ഒരു ഇക്വിറ്റി ഷെയറിന് 1,433.90 രൂപയ്ക്ക് 666.57 കോടി രൂപ വരെ മൂല്യമുളളതാകും ഏറ്റെടുക്കൽ
ബട്ടർഫ്ലൈയുടെ പ്രൊഡക്‌ട് പോർട്ട്‌ഫോളിയോയും പ്രചാരണ തന്ത്രവും കമ്പനിക്ക് ശക്തമായ വരുമാന വളർച്ച നൽകുമെന്ന് ക്രോംപ്ടൺ മാനേജിംഗ് ഡയറക്ടർ ശന്തനു ഖോസ്‌ല പറഞ്ഞു
ചെന്നൈ ആസ്ഥാനമായുള്ള ബട്ടർഫ്‌ളൈ ഗാന്ധിമതി അപ്ലയൻസസ് ലിമിറ്റഡ് ഏറ്റെടുക്കുന്നതോടെ ചെറുകിട ഗാർഹിക ഉപകരണ വിഭാഗത്തിലെ മുൻനിരകമ്പനിയായി ക്രോംപ്ടൺ മാറും