റഷ്യൻ-ഉക്രൈയ്ൻ സംഘർഷത്തിൽ സഹായവുമായി ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്
റഷ്യൻ അധിനിവേശത്തെ ചെറുക്കുന്നതിന് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനം നൽകണമെന്ന് ഉക്രെയ്ൻ ഉപ്രധാനമന്ത്രി മസ്കിനോട് അഭ്യർത്ഥിച്ചിരുന്നു
പ്രതിസന്ധികൾക്കിടയിൽ ഉക്രെയ്‌നിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനം സജീവമാക്കിയതായി ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തു
മസ്കിന്റെ തീരുമാനത്തിന് ഉപപ്രധാനമന്ത്രി മിഖൈലോ ഫെഡോറോവ് നന്ദിയും അറിയിച്ചു
റഷ്യൻ ആക്രമണം തുടങ്ങിയതോടെ ഉക്രൈനിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിലായിരുന്നു
സ്റ്റാർലിങ്ക് സേവനങ്ങൾ സജീവമാക്കുന്നത് ഉക്രെയ്നിന്റെ ഇന്റർനെറ്റ് വിച്ഛേദിക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ മറികടക്കും
ഫൈബർ ഒപ്റ്റിക് കേബിളുകളും സെൽ ടവറുകളും എത്താത്ത വിദൂര സ്ഥലങ്ങളിൽ ഇന്റർനെറ്റ് നൽകാൻ സാറ്റലൈറ്റ് സാങ്കേതികവിദ്യയ്ക്ക് കഴിയും
എന്തായാലും ഉക്രൈന് സഹായവുമായെത്തിയ സ്റ്റാർലിങ്കിനും മസ്കിനും സോഷ്യൽ മീഡിയയിൽ ആശംസ പ്രവാഹിക്കുകയാണ്
Type above and press Enter to search. Press Esc to cancel.