ഫ്യൂച്ചർ ഗ്രൂപ്പിന്റെ 200 Big Bazaar സ്റ്റോറുകൾ റീ ബ്രാൻഡ് ചെയ്യുന്നതിന് റിലയൻസ് ഏറ്റെടുക്കുന്നു
ലീസ് പേമെന്റ് മുടങ്ങിയതിനെ തുടർന്നാണ് ബിഗ് ബസാർ സ്റ്റോറുകളുടെ ഓപ്പറേഷൻസ് റിലയൻസ് ഏറ്റെടുക്കുന്നത്
കടക്കെണിയിലായ ഫ്യൂച്ചർ ഗ്രൂപ്പിന് ബിഗ് ബസാർ, എഫ്ബിബി, സെൻട്രൽ എന്നിവയുൾപ്പെടെ വിവിധ ബ്രാൻഡുകളിലായി 1,700-ലധികം സ്റ്റോറുകളുണ്ട്
പുതിയ നീക്കങ്ങളെ തുടർന്ന് സ്റ്റോറുകളുടെ ഓൺലൈൻ-ഓഫ് ലൈൻ പ്രവർത്തനങ്ങൾ ഫ്യൂച്ചർ ഗ്രൂപ്പ് നിർത്തി വച്ചിരുന്നു
റിലയൻസ് ഇപ്പോൾ 30,000 ഫ്യൂച്ചർ റീട്ടെയിൽ, ഫ്യൂച്ചർ ലൈഫ്‌സ്റ്റൈൽ ജീവനക്കാരെ റിലയൻസ് എസ്എംഎസ്എൽ വിഭാഗത്തിലേക്ക് മാറ്റാനുളള പ്രക്രിയകൾ ആരംഭിച്ചിട്ടുണ്ട്
ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് റിലയൻസ് അറിയിച്ചിട്ടുണ്ട്
റിലയൻസ് ഇൻഡസ്ട്രീസും ഫ്യൂച്ചർ ഗ്രൂപ്പും ഇതേക്കുറിച്ച് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല
റിലയൻസ് റീട്ടെയിൽ 2020 ഓഗസ്റ്റിൽ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ലോജിസ്റ്റിക് ബിസിനസ്സ് 24,713 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ സമ്മതിച്ചിരുന്നു
എന്നാൽ ഫ്യൂച്ചറിന്റെ പാർട്ണറായിരുന്ന ആമസോൺ നിയമപോരാട്ടം നടത്തിയതിനാൽ കരാർ പൂർത്തിയാക്കാനായില്ല
ഫ്യൂച്ചർ ഗ്രൂപ്പ് സ്റ്റോറുകൾ റിലയൻസ് ഏറ്റെടുക്കുന്നതിൽ ആമസോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല
Type above and press Enter to search. Press Esc to cancel.