കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് പട്നായികാണ് ഇക്കാര്യം വ്യക്തമാക്കിയത്. സന്ദർശനത്തോട് അനുബന്ധിച്ച് യുറേനിയം, ഊർജം, ധാതുക്കൾ, എഐ എന്നിവ സംബന്ധിച്ച കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ ഹൈക്കമ്മിഷണർ പറഞ്ഞു. യുഎസ്സിന്റെ ഉയ‍ർന്ന താരിഫിനും ഡൊണാൾഡ് ട്രംപിൻ്റെ ശക്തമായ ഭീഷണിക്കിടയിലുമാണ് മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനം.

Mark Carney India Visit

കാനഡയുടെ ഊർജ്ജ മന്ത്രി ടിം ഹോഡ്‌സൺ ഈ ആഴ്ച ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ഔദ്യോഗിക ചർച്ചകളും മാർച്ചിൽ നടക്കും. ആണവോർജം, എണ്ണ, വാതകം, പരിസ്ഥിതി, എഐ, ക്വാണ്ടം കമ്പ്യൂട്ടിങ്, വിദ്യാഭ്യാസം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലും മാർക്ക് കാർനി ഒപ്പുവെയ്ക്കുമെന്നും ദിനേഷ് പട്നായിക് പറഞ്ഞു. ഇതിൽ യുറേനിയം വിതരണ കരാറിനാണ് മുൻതൂക്കം. ഇന്ത്യ അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ സംരക്ഷണ സംവിധാനങ്ങൾ പാലിക്കാൻ തയ്യാറാണെങ്കിൽ കാനഡ-ഇന്ത്യ ആണവ സഹകരണ കരാറിന് കീഴിൽ യുറേനിയം വിൽക്കാൻ കാനഡ ഒരുക്കമാണെന്നാണ് റിപ്പോ‍ർട്ട്. രണ്ട് വർഷത്തെ പ്രതിസന്ധിക്ക് ശേഷമാണ് ഇന്ത്യ കാന‍ഡയുമായുള്ള ഉഭയകക്ഷി വ്യാപാരത്തിൽ ഭാഗമാകാൻ പോകുന്നത്.

Canadian PM Mark Carney is set to visit India in March 2026. After years of strain, both nations aim to sign a $2.8 billion uranium deal and launch CEPA trade talks.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version